'സഭ സ്തംഭിപ്പിച്ചത് ജനാധിപത്യ പാരമ്പര്യത്തിന് ചേര്‍ന്നതല്ല'; പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി

minister pinarayi

അടിയന്തര പ്രമേയത്തിന് നോട്ടീസ് കൊടുക്കുക പോലും ചെയ്യാതെ സഭാ നടപടികള്‍ സ്തംഭിപ്പിച്ചുകൊണ്ട് പ്രക്ഷുബ്ധാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു പ്രതിപക്ഷം.

നിയമസഭയ്ക്കുളളിലെ പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷ നടപടി ജനാധിപത്യവിരുദ്ധമാണെന്നും പ്രതിഷേധം എന്ന പേരില്‍ പ്രതിപക്ഷം നിയമസഭയില്‍ അക്രമം അഴിച്ചുവിട്ടുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

അടിയന്തര പ്രമേയത്തിന് നോട്ടീസ് കൊടുക്കുക പോലും ചെയ്യാതെ സഭാ നടപടികള്‍ സ്തംഭിപ്പിച്ചുകൊണ്ട് പ്രക്ഷുബ്ധാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു പ്രതിപക്ഷം. സ്പീക്കറുടെ ഡയസിലേക്ക് അതിക്രമിച്ചു കയറി കയ്യേറ്റത്തിന് ശ്രമിച്ചുവെന്നും പ്രതിപക്ഷത്തിന്റെ നടപടി ജനാധിപത്യ പാരമ്പര്യത്തിന് ചേര്‍ന്നതല്ലയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഫേസ്ബുക്കിലൂടെ പ്രതിപക്ഷം സഭ സ്തംഭിപ്പിക്കുന്ന വീഡിയോ പങ്കുവെച്ചാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

tRootC1469263">


ശബരിമലയിലെ സ്വര്‍ണം കവര്‍ന്നവര്‍ക്ക് അര്‍ഹമായ ശിക്ഷ ലഭിക്കേണ്ടതുണ്ട്. കേസില്‍ ഹൈക്കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പ്രതിപക്ഷം ഉയര്‍ത്തിക്കൊണ്ടുവന്ന ആരോപണങ്ങളെല്ലാം ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു. ഇതിന്റെ ജാള്യത മറയ്ക്കാനാണ് പ്രതിപക്ഷം അക്രമം അഴിച്ചുവിടുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഈ കുതന്ത്രങ്ങളൊന്നും തന്നെ ഏശാന്‍ പോകുന്നില്ല. എത്രയൊക്കെ മൂടിവെക്കാന്‍ ശ്രമിച്ചാലും സത്യം മറനീക്കി പുറത്തുവരും മുഖ്യമന്ത്രി പറഞ്ഞു.

Tags