മതാചാരങ്ങളിലെ സര്‍ക്കാര്‍ ഇടപെടലിന് പൊതു മാര്‍ഗ്ഗനിര്‍ദേശം പുറപ്പെടുവിക്കാനാകില്ലെന്ന് സുപ്രീം കോടതി

supreme court

ശബരിമല യുവതി പ്രവേശനവിധി പുനഃപരിശോധന കേസിലെ വാദം കേള്‍ക്കലിനിടെയാണ് ഭരണഘടനാ ബെഞ്ചിന്റെ നിരീക്ഷണം. 

മതാചാരങ്ങളിലെ സര്‍ക്കാര്‍ ഇടപെടലിന് പൊതു മാര്‍ഗ്ഗനിര്‍ദേശം പുറപ്പെടുവിക്കാനാകില്ലെന്ന് സുപ്രീം കോടതി. ശബരിമല യുവതി പ്രവേശനവിധി പുനഃപരിശോധന കേസിലെ വാദം കേള്‍ക്കലിനിടെയാണ് ഭരണഘടനാ ബെഞ്ചിന്റെ നിരീക്ഷണം. 

സാമൂഹിക പരിഷ്‌കരണത്തിന്റെ പേരില്‍ ആചാരങ്ങളില്‍ സര്‍ക്കാരിന് എപ്പോള്‍ ഇടപെടാമെന്നതില്‍ മുന്‍കൂട്ടി കോടതികള്‍ നിര്‍ദ്ദേശങ്ങളുണ്ടാക്കുന്നത് പ്രായോഗികമല്ലെന്നും പ്രയാസമാണെന്നും ഭരണഘടന ബെഞ്ച് വ്യക്തമാക്കി. ഓരോ കേസിന്റെയും സാഹചര്യം പരിഗണിച്ചേ ഇത്തരം കേസുകളില്‍ തീരുമാനമെടുക്കാനാകു എന്നും ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. 

സര്‍ക്കാരിന്റെ ഭരണഘടനാപരമായ കടമകള്‍ പ്രധാനമാണ് എന്നതുപോലെ വ്യക്തികളുടെ മതസ്വാതന്ത്ര്യവും നിര്‍ണ്ണായകമാണെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ഗോപാല്‍ സുബ്രഹ്‌മണ്യം വാദിച്ചു. യുവതി പ്രവേശനവിധി പുനഃപരിശോധന കേസിലെ ഹര്‍ജികളില്‍ വാദം തുടരും.

Tags