സിപിഐഎമ്മിന്റെ സംസ്ഥാന നേതൃയോഗങ്ങള്‍ ഇന്ന് സമാപിക്കും

google news
cpim

എഐ ക്യാമറ അഴിമതി വിവാദം കത്തിപ്പടരുന്നതിനിടെ സിപിഐഎമ്മിന്റെ സംസ്ഥാന നേതൃയോഗങ്ങള്‍ ഇന്ന് സമാപിക്കും. സംസ്ഥാന സെക്രട്ടറിയേറ്റിലും സംസ്ഥാന സമിതി യോഗത്തിന്റെ ഒന്നാം ദിനവും വിഷയം പരിഗണിച്ചിരുന്നില്ല. അന്വേഷണം തുടരുന്നതിനാല്‍ വിവാദത്തില്‍ തല്‍ക്കാലം നിലപാട് പറയേണ്ടതില്ല എന്നാണ് നേതൃത്വത്തിന്റെ ധാരണ. 
അജണ്ടയില്‍ ഇല്ലെങ്കിലും ക്യാമറ വിവാദം യോഗത്തില്‍ ഇന്ന് ഉയര്‍ന്നു വന്നേക്കും. വിവിധ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ക്ക് മേലുള്ള അന്തിമ തീരുമാനവും ഇന്നുണ്ടാകും. 

Tags