കെ-ടെറ്റ് നിര്‍ബന്ധമാക്കിയ ഉത്തരവ് സംസ്ഥാന സര്‍ക്കാര്‍ മരവിപ്പിച്ചു; മന്ത്രി വി ശിവൻകുട്ടി
സുപ്രീംകോടതി ഉത്തരവിനെ തുടര്ന്നാണ് സര്ക്കാര് ഉത്തരവിറക്കിയതെന്നും ഇതിനെതിരെ റിവ്യൂ ഹര്ജി നല്‍കുമെന്നും മന്ത്രി പറഞ്ഞു
തിരുവനന്തപുരം: സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സർക്കാർ, എയ്‌ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനങ്ങള്‍ക്കും സ്ഥാനക്കയറ്റത്തിനും കെ- ടെറ്റ് യോഗ്യത ബാധകമാക്കി ഇന്നലെ ഇറങ്ങിയ ഉത്തരവ് സംസ്ഥാന സർക്കാർ മരവിപ്പിച്ചതായി മന്ത്രി വി ശിവൻകുട്ടി. അധ്യാപക സംഘടനകളുടെ എതിർപ്പിനെ തുടർന്നാണ് നടപടി. സർക്കാർ അധ്യാപകർക്കൊപ്പമാണ്.
tRootC1469263">സുപ്രീംകോടതി ഉത്തരവിനെ തുടര്ന്നാണ് സര്ക്കാര് ഉത്തരവിറക്കിയതെന്നും ഇതിനെതിരെ റിവ്യൂ ഹര്ജി നല്‍കുമെന്നും മന്ത്രി പറഞ്ഞു. ഫെബ്രുവരിയില്‍ നടക്കുന്ന പ്രത്യേക കെടെറ്റ് പരീക്ഷയ്ക്ക് ശേഷം പുതിയ ഉത്തരവ് ഇറക്കുമെന്നും അദ്ദേഹം അറിയിച്ചു.
സുപ്രീംകോടതി രണ്ടുവർഷത്തെ സമയപരിധി ഇളവുനല്‍കിയിട്ടും കെടെറ്റ് ഇല്ലാത്ത അധ്യാപകർക്ക് സ്ഥാനക്കയറ്റം നിഷേധിച്ച സർക്കാർ നടപടിയില്‍ പ്രതിഷേധവുമായി അധ്യാപകസംഘടനകള്‍ രംഗത്തെത്തിയിരുന്നു.
യോഗ്യത സംബന്ധിച്ച ഉത്തരവ് അധ്യാപകരില്‍ ആശങ്കയുണ്ടാക്കുന്നതാണെന്ന് സിപിഐ സംഘടനയായ എകെഎസ്ടിയു കുറ്റപ്പെടുത്തി. പ്രത്യേക കെടെറ്റ് പരീക്ഷയ്ക്കായി അധ്യാപകർ തയാറെടുക്കവേ സർക്കാർ ഉത്തരവ് പുനഃപരിശോധിക്കണമെന്ന് സിപിഎം സംഘടനയായ കെഎസ്ടിഎ ആവശ്യപ്പെട്ടിരുന്നു.
.jpg)


