സംസ്ഥാനത്തെ തദ്ദേശസ്ഥാപന സ്റ്റാൻഡിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പിന് തീയതി പ്രഖ്യാപിച്ചു
സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങളുടെ തെരഞ്ഞെടുപ്പ് ജനുവരി അഞ്ചിനും ഏഴിനും ഇടയില്‍ നടത്തണം. തുടര്‍ന്ന് അധ്യക്ഷരുടെ തെരഞ്ഞെടുപ്പ് അതത് വരണാധികാരികള്‍ പൂര്‍ത്തിയാക്കണം.
തിരുവനന്തപുരം: ത്രിതല പഞ്ചായത്ത്, മുനിസിപ്പല്‍, കോര്‍പറേഷന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങളുടെയും ചെയര്‍പേഴ്‌സണ്‍മാരുടെയും തെരഞ്ഞെടുപ്പു സംബന്ധിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.ഇതനുസരിച്ച് അധ്യക്ഷ, ഉപാധ്യക്ഷ തെരഞ്ഞെടുപ്പ് നടന്ന എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങളുടെ തെരഞ്ഞെടുപ്പ് ജനുവരി അഞ്ചിനും ഏഴിനും ഇടയില്‍ നടത്തണം. തുടര്‍ന്ന് അധ്യക്ഷരുടെ തെരഞ്ഞെടുപ്പ് അതത് വരണാധികാരികള്‍ പൂര്‍ത്തിയാക്കണം.
tRootC1469263">ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളില്‍ ധനകാര്യം, വികസനകാര്യം, ക്ഷേമകാര്യം, ആരോഗ്യ-വിദ്യാഭ്യാസം എന്നിങ്ങനെ നാലും ജില്ലാ പഞ്ചായത്തുകളില്‍ ധനകാര്യം, വികസനകാര്യം, പൊതുമരാമത്തുകാര്യം, ആരോഗ്യ-വിദ്യാഭ്യാസകാര്യം, ക്ഷേമകാര്യം എന്നിങ്ങനെ അഞ്ചും സ്റ്റാന്‍ഡിംഗ് കമ്മിറ്റികളാണ് രൂപീകരിക്കേണ്ടത്.
മുനിസിപ്പാലിറ്റികളില്‍ ധനകാര്യം, വികസനകാര്യം, ആരോഗ്യകാര്യം, മരാമത്തുകാര്യം, വിദ്യാഭ്യാസ-കലാകായികകാര്യം, ക്ഷേമകാര്യം എന്നിങ്ങനെ ആറും കോര്‍പറേഷനുകളില്‍ ധനകാര്യം, വികസനകാര്യം, ക്ഷേമകാര്യം, ആരോഗ്യകാര്യം, മരാമത്തുകാര്യം, നഗരാസൂത്രണകാര്യം, നികുതി അപ്പീല്‍കാര്യം, വിദ്യാഭ്യാസ-കായികകാര്യം എന്നിങ്ങനെ എട്ടും സ്റ്റാന്‍ഡിംഗ് കമ്മിറ്റികളാണ് വേണ്ടത്.
ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിലെ സ്റ്റാന്‍ഡിംഗ് കമ്മിറ്റി, ചെയര്‍മാന്‍ തെരഞ്ഞെടുപ്പിന് അതത് സ്ഥാപനങ്ങളിലെ വരാണധികാരികള്‍ക്കാണ് ചുമതല. ജില്ലാ പഞ്ചായത്തിലും മുനിസിപ്പാലിറ്റികളിലും കോര്‍പറേഷനുകളിലും ഡപ്യൂട്ടി കളക്ടര്‍(ജനറല്‍)/ എഡിഎം വരണാധികാരിയായിരിക്കും.
സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിന് യോഗം വിളിക്കുന്ന സ്ഥലം, തീയതി, സമയം എന്നിവ കാണിച്ച് വരണാധികാരികള്‍ എല്ലാ ഭരണസമിതിയംഗങ്ങള്‍ക്കും യോഗ തീയിതിക്കു അഞ്ച് ദിവസം മുമ്ബും അധ്യക്ഷരെ തെരഞ്ഞെടുക്കുന്നതിന് എല്ലാ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങള്‍ക്കും യോഗ തീയതിക്ക് രണ്ടു ദിവസം മുമ്ബും നോട്ടീസ് നല്‍കണം.
തദ്ദേശ സ്ഥാപനങ്ങളിലെ വൈസ് പ്രസിഡന്‍റ്, ഡപ്യൂട്ടി ചെയര്‍പേഴ്‌സണ്‍, ഡപ്യൂട്ടി മേയര്‍ സ്ഥാനങ്ങള്‍ വനിതകള്‍ക്ക് സംവരണം ചെയ്തതാണെങ്കില്‍ ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയിലേക്ക് സ്ത്രീ സംവരണ സ്ഥാനത്തേക്ക് ഒരംഗത്തെക്കൂടി തെരഞ്ഞെടുക്കണം.
എല്ലാ സ്റ്റാന്‍ഡിംഗ് കമ്മിറ്റികളിലും സ്ത്രീ സംവരണ സ്ഥാനത്തേക്കാണ് ആദ്യം തെരഞ്ഞെടുപ്പ് നടത്തേണ്ടത്. സ്ത്രീ സംവരണ സ്ഥാനങ്ങള്‍ നികത്തിയതിനുശേഷമാണ് മറ്റ് അംഗങ്ങളെ തെരഞ്ഞടുക്കേണ്ടത്
.jpg)


