ഇന്നത്തെ രാഷ്ട്രീയത്തിൽ ത്യാഗ മനോഭാവം കുറഞ്ഞു. സുഖജീവിതത്തിന്റെ രാഷ്ട്രീയമാണ് കണ്ടുകൊണ്ടിരിക്കുന്നത് ; ഇ പി ജയരാജൻ

The spirit of sacrifice has diminished in today politics We are witnessing the politics of a comfortable life EP Jayarajan

തളിപ്പറമ്പ്:  ഇന്നത്തെ രാഷ്ട്രീയത്തിൽ ത്യാഗ മനോഭാവമുള്ള പ്രവര്‍ത്തനം ഇല്ലാതായെന്നും, സുഖ ജീവിതത്തിന്റെ രാഷ്ട്രീയ പ്രവര്‍ത്തനമാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നതെന്നും മുന്‍ മന്ത്രി ഇ.പി. ജയരാജന്‍. 

എന്തെങ്കിലും നാടിന് വേണ്ടി ചെയ്യണമെന്ന അടങ്ങാത്ത ആഗ്രഹം മനസില്‍ കൊണ്ടുനടന്ന വ്യക്തിത്വമായിരുന്നു അഡ്വ.കെ.ബാലകൃഷ്ണന്‍ നായര്‍. ത്യാഗപൂര്‍ണമായ ഒരു രാഷ്ട്രീയജീവിതം നയിച്ച വ്യക്തിയായിരുന്നു അദ്ദേഹമെന്നും ജയരാജന്‍ പറഞ്ഞു. 

tRootC1469263">

കുളപ്പുറത്ത് ഇന്ത്യന്‍ ഇടത് തീവ്രവാദ പ്രസ്ഥാനത്തിന്റെ പ്രമുഖ നേതാവ് ചാരുമഞ്ജുംദാര്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത യോഗത്തിലുള്‍പ്പെടെ പങ്കെടുത്ത നേതാവായിരുന്നു ബാലകൃഷ്ണന്‍നായര്‍. എന്തിനും തയ്യാറായ ഒരു വിപ്ലവമനസ് കാത്തുസൂക്ഷിക്കാന്‍ അവസാനകാലം വരെ അദ്ദേഹത്തിന് സാധിച്ചുവെന്നും ഇ.പി.ജയരാജന്‍ അനുസ്മരിച്ചു. 

അനുസ്മരണം എന്നത് ഒരു ആത്മീയതയുടെ ഭാഗമല്ല മറിച്ച് അത് ഒരു വിപ്ലവ പ്രവർത്തനത്തിന്റെ ഭാഗമാണ്. ജന്മദിനങ്ങളും ചരമദിനങ്ങളും ഇടതുപക്ഷക്കാരും ആചരിക്കാറുണ്ട്. അതിൻ്റെ അടിസ്ഥാനം വിപ്ലവ പ്രവർത്തനമാണ് എന്നതാണെന്നും ഇ പി ജയരാജൻ പറഞ്ഞു.

അഡ്വ.കെ.ബാലകൃഷ്ണന്‍നായര്‍ മൂന്നാം ചരമവാര്‍ഷിക അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്നത്തെ കാലത്ത് കേരളത്തില്‍ ഇടതുരാഷ്ട്രീയം ദുര്‍ബലപ്പെട്ടുവരികയാണെന്നത് ആശങ്കയോടെ കാണേണ്ടതാണെന്നും ജയരാജന്‍ പറഞ്ഞു.
അഡ്വ.കെ.ബാലകൃഷ്ണന്‍ നായര്‍ ഫൗണ്ടേഷന്റെയും തളിപ്പറമ്പ് ബാര്‍ അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ നടന്ന പരിപാടിയില്‍ ഫൗണ്ടേഷന്‍ മുഖ്യരക്ഷാധികാരി പ്രഫ.ഇ.കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ചു. 

അഡ്വ.പി.എ.ബാബു അനുസ്മരണപ്രഭാഷണം നടത്തി. കഴിഞ്ഞ വര്‍ഷത്തെ പരിപാടിയുടെ ബുക്ക്ലെറ്റ് പ്രകാശനം ബാര്‍ അസോസിയേയഷന്‍ പ്രസിഡന്റ് അഡ്വ.വി.എ.സതീഷ് നിര്‍വ്വഹിച്ചു. ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ.ഒ.വി.സനല്‍ സ്വാഗതവും ഫൗണ്ടേഷന്‍ അംഗവും പയ്യന്നൂര്‍ ബാര്‍ അസോസിയേഷന്‍ സെക്രട്ടെറിയുമായ അഡ്വ.കെ.പ്രമോദ് നന്ദിയും പറഞ്ഞു. 

തുടര്‍ന്ന് അഡ്വ.കെ.ബാലകൃഷ്ണന്‍നായര്‍ മൊമ്മേറിയല്‍ പ്രഭാഷണം അഡീ.ജില്ല സെഷന്‍സ് ജഡ്ജി കെ.എന്‍.പ്രശാന്ത് നിര്‍വ്വഹിച്ചു. ഇലക്ട്രോണിക്സ് എവിഡന്‍സ് എന്ന വിഷയത്തില്‍ നടന്ന പ്രഭാഷണത്തില്‍ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ.വി.എ.സതീഷ് ആമുഖപ്രഭാഷണം നടത്തി. ഫൗണ്ടേഷന്‍ അംഗം അഡ്വ.എം.ജെ.സിദ്ധാര്‍ത്ഥ് ഉപസംഹാരപ്രസംഗം നടത്തി. എം.വി.ആറിന്റെ ആത്മകഥയായ ഒരു ജന്‍മം മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എം.കെ.മനോഹരന്‍ ഇ.പി.ജയരാജന് സമ്മാനിക്കുന്നു. ജയരാജന്‍ രചിച്ച ഇതാണെന്റെ ജീവിതം എന്ന ആത്മകഥ അഡ്വ.ബാലകൃഷ്ണന്‍ നായരുടെ ഭാര്യക്ക് അദ്ദേഹം സമ്മാനിച്ചു.

Tags