അമിതവേഗതയിലെത്തിയ ബസ് ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ ബൈക്കിലിടിച്ചു ; സ്വിഗ്ഗി ഡെലിവറി ജീവനക്കാരന് ദാരുണാന്ത്യം

accident
accident

അമിതവേഗതയിലെത്തിയ സ്വകാര്യ ബസ് ബൈക്കിന് പിന്നില്‍ വന്നിടിക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു

കൊച്ചി കളമശ്ശേരിയില്‍ സ്വകാര്യ ബസ് ബൈക്കിലിടിച്ച്‌ സ്വിഗ്ഗി ജീവനക്കാരന് ദാരുണാന്ത്യം. ബൈക്ക് യാത്രക്കാരനായ തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി അബ്ദുല്‍ സലാം (41) ആണ് മരിച്ചത്.അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സലാമിനിനെ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

tRootC1469263">

ഇന്‍സ്റ്റാമാര്‍ട്ടിന്‍റെ ഗോഡൗണിലേക്ക് ഓര്‍ഡര്‍ എടുക്കാനായി പോയതായിരുന്നു അബ്ദുല്‍ സലാം. ഇതിനിടെയാണ് സൗത്ത് കളമശ്ശേരി മേല്‍പ്പാലത്തിന് സമീപത്ത് വെച്ച്‌ അപകടമുണ്ടായത്. അമിതവേഗതയിലെത്തിയ സ്വകാര്യ ബസ് ബൈക്കിന് പിന്നില്‍ വന്നിടിക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.

Tags