2026ലെ തെക്കുപടിഞ്ഞാറൻ കാലവർഷം അവസാനിച്ചതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്;13 ശതമാനം മഴയുടെ കുറവ്

Very severe low pressure area likely over Bay of Bengal; Widespread rain likely in the state for next three days

ആൻഡമാൻ കടലിൽ മെയ് 16ന് എത്തിയെങ്കിലും പിന്നീട് പുരോഗതിയുണ്ടായില്ല. ജൂൺ 4നാണ് കേരളത്തിൽ കാലവർഷമെത്തിയത്.

 

ഡൽഹി:  ഇന്ത്യയിൽ 2026ലെ തെക്കുപടിഞ്ഞാറൻ കാലവർഷം അവസാനിച്ചതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള മാസങ്ങളിൽ രാജ്യത്തുടനീളം ശരാശരി ലഭിക്കേണ്ട 868.6 മില്ലിമീറ്റർ മഴയ്ക്ക് പകരം 759.4 മില്ലിമീറ്റർ മഴ മാത്രമാണ് ഇക്കുറി ലഭിച്ചത്.

ഇത് സാധാരണ ലഭിക്കേണ്ട ശരാശരിയുടെ 87 ശതമാനം മാത്രമാണ്. അതായത് ആകെ മഴയിൽ 13 ശതമാനത്തിന്റെ കുറവുണ്ടായി. 2001ന് ശേഷമുള്ള നാലാമത്തെ ഏറ്റവും കുറഞ്ഞ മഴ ലഭിച്ച വർഷവും, 1901ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ മഴ ലഭിച്ച പതിമൂന്നാമത്തെ വർഷവുമാണിത്.വൈകി എത്തിയതും തുടക്കത്തിൽ കടുത്ത മന്ദഗതിയിലായതുമാണ് ഈ വർഷത്തെ മൺസൂണിന്റെ പ്രധാന സവിശേഷത.

ആൻഡമാൻ കടലിൽ മെയ് 16ന് എത്തിയെങ്കിലും പിന്നീട് പുരോഗതിയുണ്ടായില്ല. ജൂൺ 4നാണ് കേരളത്തിൽ കാലവർഷമെത്തിയത്. സാധാരണ വരേണ്ട തീയതിയായ ജൂൺ 1ൽ നിന്നും വൈകിയായിരുന്നു ഇത്. തുടർന്നുള്ള ദിവസങ്ങളിൽ മറ്റ് സംസ്ഥാനങ്ങളിലേക്കുള്ള മുന്നേറ്റവും മന്ദഗതിയിലായി. ജൂൺ മാസത്തിൽ ശരാശരിയുടെ 65 ശതമാനം മഴ മാത്രമേ ലഭിച്ചുള്ളൂ.

Tags