തലയോട്ടിയും അസ്ഥികളും വേറിട്ട നിലയിൽ; പേരാമ്പ്രയിൽ മനുഷ്യ അസ്ഥികൂടം കണ്ടെത്തി

Minor girl raped; accused arrested by police

കാണാതായ ചാലിക്കര കാക്കാമാക്കൂല്‍ മീത്തല്‍ കുഞ്ഞിക്കണ്ണന്റേത് ആണെന്നാണ് സംശയം

 

കോഴിക്കോട്: പേരാമ്പ്ര ചാലിക്കരയില്‍ മനുഷ്യ അസ്ഥികൂടത്തിൻ്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. ഒരു വ്യക്തിയുടെ പുരയിടത്തിലാണ് അസ്ഥികൂടം കണ്ടെത്തിയത്. തലയോട്ടിയും അസ്ഥികളും വേറിട്ട നിലയിലായിരുന്നു.

കാണാതായ ചാലിക്കര കാക്കാമാക്കൂല്‍ മീത്തല്‍ കുഞ്ഞിക്കണ്ണന്റേത് ആണെന്നാണ് സംശയം .ഒറ്റക് താമസിക്കുന്ന ഇദ്ദേഹത്തെ കുറച്ചു ദിവസങ്ങളായി പുറത്ത് കാണാനില്ലായിരുന്നുവെന്നും നാട്ടുകാര്‍ പറഞ്ഞു.അസ്ഥികൂടത്തിന് ഒരു മാസത്തെ പഴക്കമുണ്ടെന്നാണ് നിഗമനം. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.

Tags