പാചക വാതക ക്ഷാമം അതിരൂക്ഷമാകുന്നു ; ഹോട്ടലുകള്‍ അടച്ചിടുന്നു

hotel closed

സംസ്ഥാനങ്ങള്‍ക്കുള്ള സിലിണ്ടര്‍ വിഹിതം കേന്ദ്രസര്‍ക്കാര്‍ 20ശതമാനം കൂട്ടിയത് ഏത് രീതിയില്‍ ഫലം കാണുമെന്നതാണ് വരുംദിവസങ്ങളിലെ ആകാംക്ഷ

രണ്ടാഴ്ചയായി തുടരുന്ന പാചക വാതക ക്ഷാമം അതിരൂക്ഷമാകുന്നു. സിലിണ്ടര്‍ കിട്ടിയില്ലെങ്കില്‍ വില കൂട്ടേണ്ടി വരുമെന്ന ആശങ്കയാണ് ഉടമകള്‍ പങ്ക് വയ്ക്കുന്നത്. ഇതിനിടെ, സംസ്ഥാനങ്ങള്‍ക്കുള്ള സിലിണ്ടര്‍ വിഹിതം കേന്ദ്രസര്‍ക്കാര്‍ 20ശതമാനം കൂട്ടിയത് ഏത് രീതിയില്‍ ഫലം കാണുമെന്നതാണ് വരുംദിവസങ്ങളിലെ ആകാംക്ഷ. ഹോട്ടലുകള്‍ പലതും ഇപ്പോഴും പൂട്ടിയ നിലയിലാണ്.

പല ഹോട്ടലുകളിലും മെനു വെട്ടിചുരുക്കിയിരിക്കുകയാണ്. കൂടുതല്‍ ഗ്യാസ് ഉപയോഗം ആവശ്യമുള്ള ദോശ, പൊറാട്ട അടക്കമുള്ള ലൈവ് വിഭവങ്ങളാണ് കൂടുതലായി നിര്‍ത്തിയത്. കോഫി ഹൗസ് അടക്കമുള്ള ഹോട്ടലുകളില്‍ വിറക് അടുപ്പുകള്‍ ഉപയോഗിച്ചും മെനു കുറച്ചുമാണ് പ്രതിസന്ധിയെ അതിജീവിക്കുന്നത്. പല ഹോട്ടലുകളും ഗ്യാസ് ലഭിക്കുമ്പോള്‍ തുറക്കുകയും പിന്നീട് തത്കാലത്തേക്ക് അടക്കുകയും ചെയ്യുന്ന സ്ഥിതിയമുണ്ട്.

Tags