പാര്‍ട്ടി കോട്ടകളിലെ തിരിച്ചടി പ്രത്യേകം പരിശോധിക്കും ; സിപിഎം സംസ്ഥാന സെകട്ടേറിയറ്റ് നാളെ

CPIM Kannur District Conference; The flag will be hoisted today in the city of General Assembly

കണ്ണൂരില്‍ പ്രതിഫലിച്ചത് ഉള്‍പാര്‍ട്ടി പ്രശ്‌നങ്ങളെന്നാണ് പ്രാഥമിക നിഗമനം.

തെരഞ്ഞെടുപ്പ് തോല്‍വിയില്‍ ഇഴകീറി പരിശോധനക്ക് സിപിഎം. സിപിഎം സംസ്ഥാന സെകട്ടേറിയറ്റ് നാളെ. ന്യൂനപക്ഷങ്ങളുടെ ഇടത് വിരുദ്ധ ഏകീകരണം മുന്‍കൂട്ടി കാണാനായില്ലെന്നും എസ്‌ഐആറിന് ശേഷമുണ്ടായ ഐക്യം ഇടത് വിരുദ്ധ തരംഗത്തിനിടയാക്കിയെന്നാണ് നിരീക്ഷണം. ന്യൂനപക്ഷ വോട്ട് നിര്‍ണ്ണായകമായ ഇടങ്ങളിലെല്ലാം നേരിട്ടത് കനത്ത തിരിച്ചടിയാണ്. 

കണ്ണൂരില്‍ പ്രതിഫലിച്ചത് ഉള്‍പാര്‍ട്ടി പ്രശ്‌നങ്ങളെന്നാണ് പ്രാഥമിക നിഗമനം. പാര്‍ട്ടി കോട്ടകളിലെ തിരിച്ചടി പ്രത്യേകം പരിശോധിക്കും. നേതൃത്വത്തിന്റെ നയപമരമായ പാളിച്ചകള്‍ വിലയിരുത്തും. പ്രതിപക്ഷ നേതൃസ്ഥാനം പിണറായി ഏറ്റെടുത്തില്ലെങ്കില്‍ സാധ്യത കെഎന്‍ ബാലഗോപാലിനാണെന്നാണ് സൂചന.

Tags