സെമി ഫൈനല്‍ നന്നായി കളിച്ചു; ഫൈനലില്‍ ഗോളടിക്കണം: സാദിഖലി ശിഹാബ് തങ്ങള്‍
അധികാരം ലഭിക്കുമ്പോള്‍ ഉത്തരവാദിത്തം വര്‍ധിക്കും.
സെമി ഫൈനല്‍ നന്നായി കളിച്ചെന്നും ഫൈനലില്‍ ഗോളടിക്കണമെന്നും മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍. തദ്ദേശ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് ജില്ലയില്‍ നിന്ന് ജയിച്ച മുസ്ലിംലീഗ് ജനപ്രതിനിധികളുടെ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു സാദിഖലി തങ്ങള്‍. അധികാരം ലഭിക്കുമ്പോള്‍ ഉത്തരവാദിത്തം വര്‍ധിക്കും. പ്രശ്നങ്ങളുമായി വരുന്നവരുടെ പ്രശ്നം പരിഹരിച്ച് നല്‍കണം. പരിഹാരങ്ങളെ പ്രശ്നവത്കരിക്കരുതെന്നും ജനപ്രതിനിധികളോടായി സാദിഖലി തങ്ങള്‍ പറഞ്ഞു.
tRootC1469263">സാധരണക്കാരെ തൃപ്തിപ്പെടുത്തണം. മനുഷ്യനെയും മണ്ണിനെയും ഓര്‍ത്ത് വികസനം നടപ്പാക്കണം. മനുഷ്യനെയും പ്രകൃതിയെയും നശിപ്പിക്കുന്ന വികസനം പാടില്ല. അഴിമതി രഹിത ഭരണം നടത്തണം എന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.
കഠിനാധ്വാനവും ഇച്ഛാശക്തിയുമാണ് നേട്ടത്തിന് കാരണം. ആദ്യം മുതല്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് നേട്ടമുണ്ടാക്കി. ഫൈനലിലേക്കുള്ള ഒരുക്കം ഭംഗിയായി നിര്‍വ്വഹിച്ചുവെന്നും സാദിഖലി തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
.jpg)


