വിഴിഞ്ഞത്തും നീണ്ടകരയിലും കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ ഇന്നും തുടരും
കൊല്ലം നീണ്ടകരയില്‍ വള്ളം മറിഞ്ഞ് പുത്തന്‍തുറ സ്വദേശി ഗൗതം കൃഷ്ണനെ കാണാതായിട്ട് ഇന്ന് പന്ത്രണ്ടാം ദിവസം പിന്നിടുകയാണ്.
തിരുവനന്തപുരത്തും കൊല്ലം നീണ്ടകരയിലുമായി മത്സ്യബന്ധന വള്ളങ്ങള്‍ മറിഞ്ഞുണ്ടായ അപകടങ്ങളില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ ഇന്നും ഊര്‍ജിതമായി തുടരും. തിരുവനന്തപുരത്ത് കടലില്‍ കാണാതായ ജോണ്‍, ഷിജിന്‍ എന്നിവര്‍ക്കായുള്ള തെരച്ചിലില്‍ നാവികസേനയും പങ്കാളികളാകുമെന്നും കൂടുതല്‍ വള്ളങ്ങള്‍ അടക്കമുള്ള സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തുമെന്നും കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച ശേഷം മന്ത്രിമാര്‍ അറിയിച്ചിരുന്നു.
ഇതിനിടെ, കൊല്ലം നീണ്ടകരയില്‍ വള്ളം മറിഞ്ഞ് പുത്തന്‍തുറ സ്വദേശി ഗൗതം കൃഷ്ണനെ കാണാതായിട്ട് ഇന്ന് പന്ത്രണ്ടാം ദിവസം പിന്നിടുകയാണ്. അപകടത്തില്‍ ഗൗതമിന്റെ അച്ഛന്‍ രാധാകൃഷ്ണനും മുത്തച്ഛന്‍ രാജീവനും ജീവന്‍ നഷ്ടപ്പെട്ടിരുന്നു. ഗൗതമിന്റെ അമ്മ രേഷ്മയുടെ പ്രതിഷേധത്തെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം ഗൗതമിന്റെ വീട്ടിലെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ കുടുംബത്തിന് എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്തിരുന്നു. നേവി, കോസ്റ്റ്ഗാര്‍ഡ്, കോസ്റ്റല്‍ പൊലീസ്, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് എന്നിവരുടെ നേതൃത്വത്തില്‍ വ്യാപകമായ തിരച്ചില്‍ തുടരുന്നുണ്ടെങ്കിലും ഇതുവരെയും ഇവരെ കണ്ടെത്താനായിട്ടില്ല.
.jpg)

