തിരുവനന്തപുരത്ത് കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ പുലര്‍ച്ചെ തുടങ്ങി
സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കൊപ്പം മത്സ്യത്തൊഴിലാളികളെ കൂടി ഉള്‍പ്പെടുത്തിയാണ് തിരച്ചില്‍ ആരംഭിച്ചത്.
തിരുവനന്തപുരത്ത് കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ പുലര്‍ച്ചെ തുടങ്ങി. മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് കാണാതായ ഷിജിനെയും ,വിഴിഞ്ഞത്ത് കാണാതായ ജോണിനെയുമാണ് ഇനി കണ്ടെത്താനുള്ളത്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കൊപ്പം മത്സ്യത്തൊഴിലാളികളെ കൂടി ഉള്‍പ്പെടുത്തിയാണ് തിരച്ചില്‍ ആരംഭിച്ചത്. കൊല്ലം നീണ്ടകരയില്‍ കാണാതായ ഗൗതം കൃഷ്ണനായും ഇന്ന് തിരച്ചില്‍ നടക്കും.
തിരച്ചില്‍ കാര്യക്ഷമമല്ലെന്ന് ആരോപിച്ച് ഷിജിന്റെയും ജോണിന്റെയും കുടുംബം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി നേരിട്ട് ജോണിന്റെ കുടുംബവുമായി സംസാരിച്ചു. കൂടാതെ മന്ത്രി ഷിബു ബേബി ജോണും , കുടുംബവുമായി ചര്‍ച്ച നടത്തിയിരുന്നു. മന്ത്രി സിപി ജോണ്‍ നേരിട്ട് എത്തിയാണ് മുതലപ്പൊഴിയിലെ പ്രതിഷേധം അവസാനിപ്പിച്ചത്. കടലില്‍ പോയി മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്കുള്ള സര്‍ക്കാര്‍ സഹായങ്ങള്‍ ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനിക്കും.
.jpg)

