നീണ്ടകരയില്‍ കാണാതായ ഗൗതം കൃഷ്ണക്കായുള്ള തിരച്ചില്‍ പുനരാരംഭിച്ചു; നേവിയുടെ ഐഎന്‍എസ് കല്‍പ്പേനി തീരത്ത്
നേവിയുടെ ഐഎന്‍എസ് കല്‍പ്പേനി തീരത്ത് തിരികെയെത്തി. എട്ടുമണിക്ക് ശേഷം നേവിയുടെ മുങ്ങല്‍ വിദഗ്ധര്‍ കടലില്‍ ഇറങ്ങി പരിശോധന നടത്തും.
കൊല്ലം നീണ്ടകരയില്‍ കടലില്‍ കാണാതായ ഗൗതം കൃഷ്ണക്ക് വേണ്ടിയുള്ള തിരച്ചില്‍ പുനരാരംഭിച്ചു. കോസ്റ്റല്‍ പോലീസ്, മറയന്‍ പോലീസ്, കോസ്റ്റല്‍ ഗാര്‍ഡ്, നേവി എന്നിവര്‍ സംയുക്തമായാണ് പരിശോധന നടത്തുന്നത്. നേവിയുടെ ഐഎന്‍എസ് കല്‍പ്പേനി തീരത്ത് തിരികെയെത്തി. എട്ടുമണിക്ക് ശേഷം നേവിയുടെ മുങ്ങല്‍ വിദഗ്ധര്‍ കടലില്‍ ഇറങ്ങി പരിശോധന നടത്തും.
കപ്പലില്‍ ഇന്ത്യന്‍ നാവികസേനയുടെ പ്രത്യേക ഡൈവിംഗ് സംഘം സജ്ജമാണ്. ഡൈവിംഗ് നടത്തേണ്ട കൃത്യമായ സ്ഥലം നിര്‍ണ്ണയിക്കുന്നതിനായി മറൈന്‍ എന്‍ഫോഴ്സ്മെന്റ് വിഭാഗവുമായി നേവി ബന്ധപ്പെട്ടിട്ടുണ്ട്. കപ്പലിന് സമീപത്തായി മറൈന്‍ എന്‍ഫോഴ്സ്മെന്റ് ബോട്ട് നിലയുറപ്പിച്ചിട്ടുമുണ്ട്. മറൈന്‍ എന്‍ഫോഴ്സ്മെന്റ് ബോട്ട് നിര്‍ദ്ദേശിക്കുന്ന സ്ഥലങ്ങളില്‍ ഡൈവിംഗ് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. ഗൗതം കൃഷ്ണയെ കാണാതായിട്ട് ഇന്ന് പനിനൊന്നാം ദിവസമാണ്.
.jpg)

