ചിറ്റൂരില്‍ നിന്ന് കാണാതായ ആറുവയസുകാരന്‍ സുഹാനായി തിരച്ചില്‍ തുടരുന്നു
കുഞ്ഞിനെ കാണാതായ വിവരം അറിഞ്ഞ് അച്ഛന്‍ അനസ് വിദേശത്തു നിന്നും നാട്ടിലേക്ക് തിരിച്ചു.
പാലക്കാട് ചിറ്റൂരില്‍ നിന്നും ഇന്നലെ കാണാതായ സുഹാന്‍ എന്ന ആറ് വയസുകാരനെ കണ്ടെത്താനുള്ള തിരച്ചില്‍ ഇന്ന് വീണ്ടും തുടങ്ങും. ഇന്നലെ രാത്രി സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചും പൊലീസ് പരിശോധന നടത്തുന്നുണ്ട്.
കുഞ്ഞിനെ കാണാതായ വിവരം അറിഞ്ഞ് അച്ഛന്‍ അനസ് വിദേശത്തു നിന്നും നാട്ടിലേക്ക് തിരിച്ചു. വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ സുഹാന്‍ സഹോദരനുമായി പിണങ്ങി വീട്ടില്‍ നിന്നും ഇറങ്ങിയതാണെന്ന് ബന്ധുക്കള്‍ പറയുന്നു. സാധാരണ കുട്ടികള്‍ തമ്മില്‍ ഉണ്ടാകാറുള്ള പിണക്കം മാത്രമായിരുന്നു അത്. എന്നാല്‍ കുറച്ചു നേരം കഴിഞ്ഞിട്ടും കുട്ടിയെ കാണാതിരുന്നതോടെയാണ് തെരച്ചില്‍ നടത്തിയത്. രാവിലെ 11 മണിയോടെയാണ് കുട്ടിയെ കാണാതായത്.
കുട്ടിയെ ഉച്ചയ്ക്ക് 12 മണിക്ക് വീടിനടുത്തുള്ള ഇടവഴിയില്‍ വച്ച് ഒരാള്‍ കണ്ടിരുന്നു. പിന്നീട് വിവരം ഇല്ല. സമീപത്തെ രണ്ട് വീടുകള്‍ അല്ലാതെ സുഹാന് മറ്റ് വീടുകള്‍ പരിചയം ഇല്ല. സംഭവ സമയം വീട്ടില്‍ ഉണ്ടായിരുന്നത് സുഹാന്റെ സഹോദരനും മുത്തശ്ശിയും അമ്മയുടെ സഹോദരിയും മക്കളുമാണ്. സുഹാന് വേണ്ടി പൊലീസ് വ്യാപക തെരച്ചില്‍ നടത്തുകയാണ്. ഫയര്‍ ഫോഴ്‌സ് വീട്ടുപരിസരത്തെ കുളത്തില്‍ ഇന്നലെ പരിശോധന നടത്തിയിരുന്നു. സുഹാന്റെ അമ്മ നീലഗിരി പബ്ലിക് സ്‌കൂള്‍ അധ്യാപികയാണ്. കുട്ടിയെ കാണാതാകുമ്പോള്‍ അമ്മ സ്‌കൂളിലെ ഒരു ആവശ്യത്തിനായി പോയതായിരുന്നു.
.jpg)


