പാലത്തായി കേസില്‍ എസ്ഡിപിഐ നിലപാടെടുത്തത് പീഡിപ്പിച്ച ആള്‍ ഹിന്ദു ആയതുകൊണ്ട് , ഉസ്താദുമാര്‍ പീഡിപ്പിച്ച കേസില്‍ പ്രതിഷേധവുമില്ല ; വിവാദമായി സിപിഎം നേതാവിന്റെ വാക്കുകള്‍

cpm leader

സങ്കുചിത രാഷ്ട്രീയമാണ് പാലത്തായി കേസില്‍ എസ്ഡിപിഐ സ്വീകരിച്ചതെന്നും പി ഹരീന്ദ്രന്‍ പറഞ്ഞു

പാലത്തായി കേസില്‍ വര്‍ഗീയ പരാമര്‍ശവുമായി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി ഹരീന്ദ്രന്‍. പാലത്തായി കേസില്‍ എസ്ഡിപിഐ നിലപാടെടുത്തത് പീഡിപ്പിച്ച ആള്‍ ഹിന്ദു ആയതുകൊണ്ടാണെന്ന് പി ഹരീന്ദ്രന്‍ പറഞ്ഞു. ഉസ്താദുമാര്‍ പീഡിപ്പിച്ച കേസില്‍ പ്രതിഷേധവുമില്ല, മുദ്രാവാക്യവും ഇല്ല. സങ്കുചിത രാഷ്ട്രീയമാണ് പാലത്തായി കേസില്‍ എസ്ഡിപിഐ സ്വീകരിച്ചതെന്നും പി ഹരീന്ദ്രന്‍ പറഞ്ഞു. ഇന്നലെ രാത്രി നടത്തിയ പരിപാടിയിലാണ് ഹരീന്ദ്രന്റെ പരാമര്‍ശം. 

tRootC1469263">


കേസുമായി ബന്ധപ്പെട്ട് സിപിഎമ്മിനെതിരെ പ്രചാരണം നടത്തുന്നത് അടിസ്ഥാനമില്ലാതെയാണ്. എത്ര ഉസ്താദുമാര്‍ ഇങ്ങനെ കുട്ടികളെ ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ പീഡിപ്പിച്ചിട്ടുണ്ട്. ഇവിടെ പീഡിപ്പിച്ചത് ഹിന്ദു ആയതുകൊണ്ടാണ് ഇവര്‍ വിവാദമുണ്ടാക്കിയതെന്നും ഹരീന്ദ്രന്‍ പറഞ്ഞു. പാലത്തായി പീഡനക്കേസിലെ വിധിയ്ക്ക് ശേഷം എസ്ഡിപിഐ, സിപിഎമ്മിനെതിരെ വലിയ രീതിയില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എസ്ഡിപിഐക്ക് മറുപടി എന്ന നിലയില്‍ സിപിഎം നേതാവിന്റെ പരാമര്‍ശമുണ്ടായത്. 

Tags