ട്രെയിനിൽ ഓടിക്കയറവേ കാൽ വഴുതി വീണ സൈനികന് കൈത്താങ്ങായത് ആര്‍പിഎഫ് എസ്ഐ

google news
news
ജോലി സ്ഥലത്തു നിന്നും ബറോണി- എറണാകുളം എക്സ്പ്രസിൽ നാട്ടിലേക്കുള്ള യാത്രയിലായിരുന്നു

തൃശ്ശൂർ: ട്രെയിനില്‍ കയറുന്നതിനിടെ കാല്‍ വഴുതി പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയില്‍പെട്ട സൈനികന് അത്ഭുത രക്ഷപെടല്‍.  ബിഎസ്എഫ് സൈനികനായ ആലപ്പുഴ സ്വദേശി മാർട്ടിൻ തോമസ് ആണ് മരണത്തെ മുഖാമുഖം കണ്ട ശേഷം ജീവിതത്തിലേക്ക് തിരികെ കൈപിടിച്ചുയർത്തപ്പെട്ടത്.

തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍  ആണ് പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിൽപ്പെട്ട സൈനികൻ അത്ഭുതകരമായി രക്ഷപ്പെട്ടത്. മാർട്ടിൻ ട്രെയിനിലേക്ക് കയറവേ പിടിവിട്ടു വീഴുന്നത് കണ്ട ആര്‍പിഎഫ് എസ്ഐയാണ് ഓടിയെത്തി പ്ലാറ്റ്ഫോമിലേക്ക് സൈനികനെ വലിച്ചിട്ടത്.

ജോലി സ്ഥലത്തു നിന്നും ബറോണി- എറണാകുളം എക്സ്പ്രസിൽ നാട്ടിലേക്കുള്ള യാത്രയിലായിരുന്നു  ആലപ്പുഴ സ്വദേശി മാർട്ടിൻ തോമസ്. ലീവ് കിട്ടി ഉറ്റവരെ കാണാനെത്തുന്നതിന്‍റെ സന്തോഷത്തിലായിരുന്നു മാർട്ടിൻ. ട്രെയിൻ  തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോള്‍ ചായ വാങ്ങാനാണ് സൈനികൻ പുറത്തിറങ്ങിയത്. തിരിച്ചു കയറുമ്പോഴേക്കും സൈറൺ മുഴക്കി വണ്ടിയോടിത്തുടങ്ങി. ചായ കുടിച്ച് ട്രെയിനിലേക്ക് ഓടിക്കയറവേ പടിയില്‍ കാല്‍ വഴുതിയ മാര്‍ട്ടിൻ വീണത്.

Tags