പ്ലസ് വൺ പരീക്ഷാഫലം ഇന്ന് വൈകിട്ട് 3 മണിക്ക്‌ പ്രഖ്യാപിക്കും

K-TET 2025; May and June exam results declared

dhsekerala.gov.in, results.hse.Kerala.gov.in, keralaresults.nic.in, results.kite.kerala.gov.in, results.kerala.gov.in തുടങ്ങിയ ഔദ്യോഗിക വെബ്‌സൈറ്റുകളിൽ ഫലം ലഭ്യമാകും

തിരുവനന്തപുരം: പ്ലസ് വൺ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. മൂന്ന് മണിയോടെ വിദ്യാഭ്യാസ വകുപ്പിന്റെ വിവിധ വെബ് സൈറ്റുകളിലൂടെ ഫലം അറിയാം. രണ്ട് തവണ നീട്ടിവെച്ച ശേഷമാണ് ഇന്ന് ഫലം പ്രഖ്യാപിക്കുന്നത്. 

dhsekerala.gov.in, results.hse.Kerala.gov.in, keralaresults.nic.in, results.kite.kerala.gov.in, results.kerala.gov.in തുടങ്ങിയ ഔദ്യോഗിക വെബ്‌സൈറ്റുകളിൽ ഫലം ലഭ്യമാകും. ഇതുകൂടാതെ ഡിജിലോക്കർ, പിആർഡി ലൈവ്, സഫലം കൈറ്റ് മൊബൈൽ ആപ്പ് എന്നിവ വഴിയും ഫലം പരിശോധിക്കാവുന്നതാണ്.

2026 മാർച്ച് 5 മുതൽ മാർച്ച് 27 വരെയായിരുന്നു കേരള പ്ലസ് വൺ പരീക്ഷകൾ നടന്നത്. ഈ വർഷം ഏകദേശം 4 ലക്ഷത്തോളം വിദ്യാർത്ഥികളാണ് പ്ലസ് വൺ പരീക്ഷയ്ക്ക് അപേക്ഷിച്ചിരുന്നത്. ഉച്ചയ്ക്ക് 1.30 മുതൽ വൈകുന്നേരം 4.15 വരെയായിരുന്നു പരീക്ഷാ സമയം. തിയറി പരീക്ഷയ്ക്ക് 80 മാർക്കും ഇന്റേണൽ അസസ്‌മെന്റ്/പ്രാക്ടിക്കൽ പരീക്ഷയ്ക്ക് 20 മാർക്കും ഉൾപ്പെടെയാണ് മൂല്യനിർണയം.

Tags