38 തദ്ദേശ വാര്‍ഡുകളിലെ ഫലം ഇന്നറിയാം

congress

വി ഡി സതീശന്റെ നേതൃത്വത്തില്‍ യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം നടക്കുന്ന ആദ്യ ഉപതെരഞ്ഞെടുപ്പ് ഇരു മുന്നണികള്‍ക്കും അതീവ നിര്‍ണായകമാണ്. 

38 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്ന് നടക്കും. 60 ശതമാനത്തോളമാണ് ഉപതെരഞ്ഞെടുപ്പിലെ പോളിംഗ്. വി ഡി സതീശന്റെ നേതൃത്വത്തില്‍ യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം നടക്കുന്ന ആദ്യ ഉപതെരഞ്ഞെടുപ്പ് ഇരു മുന്നണികള്‍ക്കും അതീവ നിര്‍ണായകമാണ്. 

തെരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്നാണ് യു ഡി എഫ്, എല്‍ ഡി എഫ് നേതാക്കള്‍ പ്രതികരിച്ചത്. തദ്ദേശത്തിലും നിയമസഭയിലും നടത്തിയ മുന്നേറ്റം ഭരണത്തിലെത്തി നാലാം മാസത്തിലെ ഉപതെരഞ്ഞെടുപ്പിലും യു ഡി എഫ് അവര്‍ത്തിക്കാനാകുമോയെന്നതിലാണ് ആകാംഷ. പ്രിയദര്‍ശിനി സൗജ്യനയാത്ര, ഓണക്കാലത്തെ വിപണി ഇടപെടല്‍, തൂഫാന്‍ തുടങ്ങിയവ നേട്ടപ്പട്ടികയിലുണ്ട്. പവര്‍ കട്ട് അടക്കമുള്ള വിവാദങ്ങളാണ് മറുവശത്തുള്ളത്. നിയമസഭ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ സി പി എം തുടങ്ങിയ തെറ്റ് തിരുത്തലിന് ശ്രമങ്ങള്‍ ഇടത് അനുകൂല വോട്ടുകള്‍ തിരികെയെത്തുമോയെന്നതാണ് മറ്റൊരു ചോദ്യം. ബി ജെ പിയും ആകാംക്ഷയിലാണ്.രാവിലെ പത്ത് മണി മുതല്‍ വിവിധ കേന്ദ്രങ്ങളില്‍ വോട്ടെണ്ണല്‍ നടക്കും. ഉച്ചയോടെ പൂര്‍ണഫലം ലഭ്യമായേക്കും.

Tags