വെള്ളാപ്പള്ളിയെ തള്ളിപ്പറയാതിരുന്നത് ന്യൂനപക്ഷങ്ങളെ അകറ്റി, കണ്ണൂരില്‍ അണികളും അംഗങ്ങളും അകന്നു ; തോല്‍വിക്ക് പിന്നാലെ സിപിഎം സംസ്ഥാന സമിതിയില്‍ രൂക്ഷ വിമര്‍ശനം
പയ്യന്നൂരിലും തളിപ്പറമ്പിലും വന്‍ വീഴ്ച സംഭവിച്ചു
തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ, സിപിഎം സംസ്ഥാന സമിതിയില്‍ അതിരൂക്ഷ വിമര്‍ശനം. സംഘടനാ തലത്തില്‍ സിപിഎമ്മിന് ഗുരുതര വീഴ്ച സംഭവിച്ചുവെന്നും. ന്യൂനപക്ഷങ്ങള്‍ ഇടതുപക്ഷത്ത് നിന്ന് അകന്നത് പാര്‍ട്ടിക്ക് അറിയാന്‍ കഴിഞ്ഞില്ലെന്നും വിമര്‍ശനമുയര്‍ന്നു. വെള്ളാപ്പള്ളിയോടുള്ള പിണറായിയുടെ സമീപനത്തിലും വിമര്‍ശനമുയര്‍ന്നു. വെള്ളാപ്പള്ളിയെ തള്ളിപ്പറയാതിരുന്നത് ന്യൂനപക്ഷങ്ങളെ അകറ്റി. കണ്ണൂരില്‍ പാര്‍ട്ടിയിലെ കലാപം ഗൗരവത്തോടെ കാണണം. അണികള്‍ മാത്രമല്ല അംഗങ്ങളും അകന്നു. പയ്യന്നൂരിലും തളിപ്പറമ്പിലും വന്‍ വീഴ്ച സംഭവിച്ചു. പികെ ശ്യാമളയുടെ സ്ഥാനാര്‍ത്ഥിത്വം ഒരിക്കലും പാടില്ലായിരുന്നു. ടിഐ മധുസൂദനനെതിരായ ആക്ഷേപവും ഗുരുതരം. പാര്‍ട്ടിയില്‍ അടിമുടി തിരുത്ത് വേണമെന്നും ചര്‍ച്ച ചെയ്യാന്‍ പ്ലീനം വിളിച്ച് ചേര്‍ക്കണമെന്നും ആവശ്യമുയര്‍ന്നു.
പിണറായി വിജയന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പ് നേരിട്ട എല്‍ഡിഎഫ് മുന്നണി വെറും 35 സീറ്റില്‍ ഒതുങ്ങിയിരുന്നു. സമീപകാലത്ത് പാര്‍ട്ടിക്കേറ്റ കനത്ത തിരിച്ചടിയാണ് തെരഞ്ഞെടുപ്പില്‍ നേരിട്ടത്. സിപിഎമ്മിന്റെ ശക്തി കേന്ദ്രങ്ങളായ പയ്യന്നൂരിലും തളിപ്പറമ്പിലും പരാജയപ്പെട്ടു. പലയിടത്തും ഭൂരിപക്ഷം കുറഞ്ഞു. കോഴിക്കോട് ഒരുസീറ്റ് മാത്രമാണ് എല്‍ഡിഎഫിന് ലഭിച്ചത്.
.jpg)

