ന​ടി ആ​ക്ര​മ​ണ കേ​സി​ൽ യ​ഥാ​ർ​ഥ ഗൂ​ഢാ​ലോ​ച​ന ന​ട​ന്ന​ത് ത​നി​ക്കെ​തി​രെ,ക​രി​യ​റും ജീ​വി​ത​വും ന​ശി​പ്പി​ക്കാ​ൻ വ​ലി​യ ശ്ര​മം ന​ട​ന്നു; ദിലീപ്

Four accused acquitted, prosecution fails to link accused to Dileep; criminal conspiracy not proven
Four accused acquitted, prosecution fails to link accused to Dileep; criminal conspiracy not proven

മു​ഖ്യ​പ്ര​തി​യെ​യും കൂ​ട്ടു​പ്ര​തി​ക​ളെ​യും കൂ​ട്ടു​പി​ടി​ച്ച് ഉ​ന്ന​ത പോ​ലീ​സ് സം​ഘം ത​നി​ക്കെ​തി​രെ ക​ള്ള​ക്കേ​സ് മെ​ന​യു​ക​യാ​യി​രു​ന്നു. ചി​ല മാ​ധ്യ​മ​ങ്ങ​ളും ഇ​തി​നു കൂ​ട്ടു​നി​ന്നെ​ന്നും താ​രം ആ​രോ​പി​

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ എ​ട്ട് വ​ർ​ഷ​ത്തി​ന് ശേ​ഷം വി​ധി വ​ന്നി​രി​ക്കു​ന്നു. എ​ട്ടാം പ്ര​തി​യാ​യ ദി​ലീ​പ് കു​റ്റ​ക്കാ​ര​ന​ല്ലെ​ന്ന് കോ​ട​തി .വിധി വന്നശേഷം ആദ്യ പ്രതികരണം അറിയിച്ച് ദിലീപ്. ന​ടി ആ​ക്ര​മ​ണ കേ​സി​ൽ യ​ഥാ​ർ​ഥ ഗൂ​ഢാ​ലോ​ച​ന ന​ട​ന്ന​ത് ത​നി​ക്കെ​തി​രെ​യാ​ണെ​ന്ന് പ്ര​തി​ക​രി​ച്ച് ന​ട​ൻ ദി​ലീ​പ്. ത​ന്‍റെ ക​രി​യ​റും ജീ​വി​ത​വും ന​ശി​പ്പി​ക്കാ​ൻ വ​ലി​യ ശ്ര​മം ന​ട​ന്നു​വെ​ന്നും എ​റ​ണാ​കു​ളം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യു​ടെ വി​ധി കേ​ട്ട​ശേ​ഷം പു​റ​ത്തെ​ത്തി​യ ദി​ലീ​പ് പ്ര​തി​ക​രി​ച്ചു.

tRootC1469263">

മു​ഖ്യ​പ്ര​തി​യെ​യും കൂ​ട്ടു​പ്ര​തി​ക​ളെ​യും കൂ​ട്ടു​പി​ടി​ച്ച് ഉ​ന്ന​ത പോ​ലീ​സ് സം​ഘം ത​നി​ക്കെ​തി​രെ ക​ള്ള​ക്കേ​സ് മെ​ന​യു​ക​യാ​യി​രു​ന്നു. ചി​ല മാ​ധ്യ​മ​ങ്ങ​ളും ഇ​തി​നു കൂ​ട്ടു​നി​ന്നെ​ന്നും താ​രം ആ​രോ​പി​ച്ചു.ഒ​ന്പ​തു വ​ർ​ഷ​ക്കാ​ലം കൂ​ടെ നി​ന്ന കു​ടും​ബാം​ഗ​ങ്ങ​ളോ​ടും സു​ഹൃ​ത്തു​ക്ക​ളോ​ടും ത​നി​ക്കു വേ​ണ്ടി പ്രാ​ർ​ഥി​ച്ച​വ​രോ​ടു​മെ​ല്ലാം ന​ന്ദി പ​റ​യു​ന്നു. ത​നി​ക്കു വേ​ണ്ടി ആ​ത്മാ​ർ​ഥ​മാ​യി നി​ന്ന രാ​മ​ൻ​പി​ള്ള ഉ​ൾ​പ്പ​ടെ​യു​ള്ള അ​ഭി​ഭാ​ഷ​ക​ർ​ക്കും ന​ന്ദി പ​റ​യു​ന്നു​വെ​ന്നും ദി​ലീ​പ് കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags