മഴ തുടരും; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Aug 7, 2025, 06:33 IST
മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാനുള്ള സാധ്യതയുണ്ട്.
സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് ഇടുക്കി, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാനുള്ള സാധ്യതയുണ്ട്.
സംസ്ഥാനത്ത് അതിതീവ്ര മഴക്ക് ശമനമായതോടെ ഇന്നലെ റെഡ് അലര്‍ട്ട് എല്ലാം പിന്‍വലിച്ചിരുന്നു.
tRootC1469263">.jpg)


