എംഎല്‍എ അല്ലാത്തവര്‍ മുഖ്യമന്ത്രിയാകുമോ എന്ന് ചോദ്യം; ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞുമാറി കെ സി വേണുഗോപാല്‍
ഈ ചോദ്യത്തില്‍ താന്‍ വീഴില്ലെന്ന് ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് കെ സി വേണുഗോപാല്‍ പറഞ്ഞു.
മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച ചോദ്യങ്ങളില്‍ നിന്ന് തന്ത്രപരമായി ഒഴിഞ്ഞുമാറി കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാല്‍. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ വിജയിച്ച എംഎല്‍എമാരില്‍ നിന്നാണോ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുക എന്ന ചോദ്യത്തിനാണ് കൃത്യമായി മറുപടി പറയാതെ കെ സി വഴുതി മാറിയത്. ഈ ചോദ്യത്തില്‍ താന്‍ വീഴില്ലെന്ന് ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് കെ സി വേണുഗോപാല്‍ പറഞ്ഞു.
സീറ്റ് കിട്ടുന്നവര്‍ക്ക് മാത്രമല്ല പാര്‍ട്ടി പരിഗണന കൊടുക്കുകയെന്ന് കെ സി വേണുഗോപാല്‍ വ്യക്തമാക്കി. സീറ്റിന് അര്‍ഹതയുണ്ടായിട്ടും സീറ്റ് കിട്ടാതെ പോയ പ്രവര്‍ത്തകരെല്ലാം സര്‍ക്കാര്‍ വന്നാല്‍ മുന്‍ഗണന നല്‍കുമെന്നും കെ സി പറഞ്ഞു. അതിനിടെയായിരുന്നു മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യം. ഇതില്‍ താന്‍ വീഴില്ലെന്ന് കെ സി പറഞ്ഞു. 'നിങ്ങളുടെ എല്ലാവരുടേയും സഹായം കൊണ്ട് 45-50 കൊല്ലമായി ഞാന്‍ ഈ രംഗത്ത് നില്‍ക്കുകയല്ലേ. ഇതിലൊന്നും ഞാന്‍ വീഴില്ല'. ഇതായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
.jpg)


