സെക്സ് ക്രൈം ആവര്‍ത്തിച്ച് ചെയ്യുന്ന സൈക്കോ പാത്ത്; ഇങ്ങനെ ഒരുത്തന്‍ നിയമസഭയില്‍ തുടരുന്നത് അപമാനം: ആര്‍ ബിന്ദു

Minister R Bindu

കോണ്‍ഗ്രസിന്റെ നാണംകെട്ട സമീപനത്തില്‍ കേരളത്തിലെ മുഴുവന്‍ സ്ത്രീകളും പ്രതിഷേധിക്കുക!

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ അറസ്റ്റില്‍ പ്രതികരിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു. അതിക്രൂരമായ ലൈംഗിക അതിക്രമങ്ങളിലൂടെ പല സ്ത്രീകളെയും ഗര്‍ഭിണികള്‍ ആക്കുന്നതടക്കം ക്രിമിനല്‍ കുറ്റങ്ങള്‍ ചെയ്ത രാഹുല്‍ മാങ്കൂട്ടത്തിലിനെ തള്ളിപ്പറയാന്‍ കോണ്‍ഗ്രസ് തയ്യാറാണോ എന്ന് ബിന്ദു ചോദിച്ചു. കോണ്‍ഗ്രസിന്റെ നാണംകെട്ട സമീപനത്തില്‍ കേരളത്തിലെ സ്ത്രീകളാകെ പ്രതിഷേധിക്കണമെന്നും ബിന്ദു പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.

tRootC1469263">

മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

നിന്ദ്യവും നീചവും ഹിംസാത്മകവും ആയ ലൈംഗിക അതിക്രമങ്ങള്‍ക്ക് പല സ്ത്രീകളെയും ഇരയാക്കുകയും ക്രൂരമായ ബലാത്സംഗത്തിലൂടെ ഗര്‍ഭവതികള്‍ ആക്കുകയും തുടര്‍ന്ന് നിര്‍ബന്ധിച്ച് ഭ്രൂണഹത്യ ചെയ്യിക്കുകയും ഒക്കെ നിത്യാഭ്യാസമാക്കി മാറ്റിയ ഒരുത്തനെ തള്ളിപ്പറയാന്‍ ഇനിയും ഒരുക്കമല്ലാത്ത കോണ്‍ഗ്രസിന്റെ നാണംകെട്ട സമീപനത്തില്‍ കേരളത്തിലെ മുഴുവന്‍ സ്ത്രീകളും പ്രതിഷേധിക്കുക!

കേരള രാഷ്ട്രീയത്തില്‍ കേട്ടു കേള്‍വി പോലുമില്ലാത്ത വിധത്തത്തില്‍ അതിക്രൂരമായ സെക്‌സ് ക്രൈം ആവര്‍ത്തിച്ച് ചെയ്തുകൊണ്ടിരിക്കുന്ന സൈക്കോ പാത്ത് സ്വഭാവമുള്ള ഇത്തരമൊരുത്തന്‍ നിയമസഭയില്‍ തുടരുന്നത് കേരളനിയമസഭക്ക് അപമാനം. അതിജീവിതകള്‍ക്ക് ഐക്യദാര്‍ഢ്യം

Tags