പ്രതിഷേധം ഫലം കണ്ടു; മുല്ലപ്പെരിയാര്‍ വിദഗ്ധ സമിതിയില്‍ കേരളത്തിന്റെ പ്രതിനിധിയെ ഉള്‍പ്പെടുത്തും

mullaperiyar

കേരള സര്‍ക്കാര്‍ പ്രതിനിധിയായ ടി ആര്‍ ശിവരാജിനെ മാറ്റി ഉത്തര്‍പ്രദേശ് പ്രതിനിധി എം എല്‍ ശര്‍മ്മയെ ഉള്‍പ്പെടുത്തിയത് വിവാദമായിരുന്നു

മുല്ലപ്പെരിയാര്‍ വിദഗ്ധ സമിതിയിലേക്ക് പുതിയ പ്രതിനിധിയെ നാമനിര്‍ദേശം ചെയ്യണമെന്ന് കേരളത്തിന് നിര്‍ദേശം. ദേശീയ അണക്കെട്ട് സുരക്ഷാ അതോറിറ്റിയുടേതാണ് നിര്‍ദേശം. കേരള സര്‍ക്കാര്‍ പ്രതിനിധിയായ ടി ആര്‍ ശിവരാജിനെ മാറ്റി ഉത്തര്‍പ്രദേശ് പ്രതിനിധി എം എല്‍ ശര്‍മ്മയെ ഉള്‍പ്പെടുത്തിയത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ അംഗത്തെ ഉള്‍പ്പെടുത്താനുള്ള തീരുമാനം.

തമീഴ്നാട്ടിലെ പുതിയ സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ നയപ്രഖ്യാപനത്തില്‍ മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണ്ടെന്നും നിലവിലുള്ള ഡാമിന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ചാല്‍ മതിയെന്നും നിലപാടെടുത്തത് ചര്‍ച്ചയായിരുന്നു. പിന്നാലെ മുല്ലപ്പെരിയാര്‍ വിദഗ്ധ സമിതിയില്‍ നിന്ന് കേരളത്തിന്റെ പ്രതിനിധിയെ ഒഴിവാക്കുകകൂടി ചെയ്തതോടെ ഇത് മുല്ലപ്പെരിയാര്‍ പ്രദേശവാസികളില്‍ വലിയ ആശങ്കയുണ്ടാക്കിയിരുന്നു. സംസ്ഥാന സര്‍ക്കാരും പ്രതിപക്ഷവും ഇതില്‍ ആശങ്ക രേഖപ്പെടുത്തി കേന്ദ്ര സര്‍ക്കാറിനെ സമീപിക്കുകയും ചെയ്തു. ഇതിന് പിന്നാലെയയാണ് പുതിയ പ്രതിനിധിയെ നാമനിര്‍ദേശം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരിനോട് ദേശീയ അണക്കെട്ട് സുരക്ഷാ അതോറിറ്റി നിര്‍ദേശിച്ചിരിക്കുന്നത്.

Tags