ടോവിനോ ചിത്രം' പള്ളിച്ചട്ടമ്പി' നിര്‍മ്മാതാക്കള്‍ കോടികള്‍ കടം വാങ്ങി വഞ്ചിച്ചു; ആരോപണവുമായി ദുബൈ വ്യവസായി
പരാതിയില്‍ ദുബൈയില്‍ അറസ്റ്റ് വാറന്‍റ് നിലനില്‍ക്കുന്നുണ്ടെന്നും വ്യാജ പാസ്പോർട്ടിലാണ് ഇരുവരും ഇന്ത്യയിലേക്ക് കടന്നതെന്നും ഹർജിക്കാരൻ ആരോപിക്കുന്നു
ടോവിനോ തോമസ് നായകനായ പള്ളിച്ചട്ടമ്പി എന്ന സിനിമയുടെ നിര്‍മ്മാതാക്കള്‍ കോടികള്‍ കടം വാങ്ങി വഞ്ചിച്ചെന്ന് പരാതി.നിര്‍മ്മാതാക്കളായ നൗഫല്‍ അഹമ്മദ്, ബ്രിജീഷ് മുഹമ്മദ് എന്നിവര്‍ക്കെതിരെ ദുബൈ വ്യവസായി സുനില്‍ അഗർവാള്‍ ആണ് സാമ്പത്തിക തട്ടിപ്പില്‍ പരാതി നല്‍കിയിരിക്കുന്നത്.
പരാതിയില്‍ ദുബൈയില്‍ അറസ്റ്റ് വാറന്‍റ് നിലനില്‍ക്കുന്നുണ്ടെന്നും വ്യാജ പാസ്പോർട്ടിലാണ് ഇരുവരും ഇന്ത്യയിലേക്ക് കടന്നതെന്നും ഹർജിക്കാരൻ ആരോപിക്കുന്നു.
പ്രതികള്‍ക്കെതിരെ കള്ളപ്പണം തടയല്‍ നിയമപ്രകാരം കേസെടുക്കാൻ കേന്ദ്ര ഏജൻസികള്‍ക്ക് നിർദ്ദേശം നല്‍കണമെന്നും ഹർജിയിലുണ്ട്. ഹർജി തീർപ്പാക്കുന്നത് വരെ പള്ളിച്ചട്ടമ്പി സിനിമയുടെ റിലീസ് തടയണമെന്നും ആവശ്യമുണ്ട്. അതേസമയം നൗഫല്‍ അഹമ്മദിനും ബ്രിജീഷ് മുഹമ്മദിനും നോട്ടീസ് അയച്ചിട്ടുണ്ട് ഹൈക്കോടതി. ഹർജി തിങ്കളാഴ്ച പരിഗണിക്കും.
.jpg)


