രാഷ്ട്രപതി ദ്രൗപതി മുർമു കേരളത്തിൽ, മുഖ്യമന്ത്രിയും ഗവർണറും ചേർന്ന് സ്വീകരിച്ചു

d

കാലടി ആദിശങ്കര ജന്മഭൂമി ക്ഷേത്രദർശനത്തിന് ശേഷം ഹെലികോപ്റ്റർ മാർഗം തൃശ്ശൂരിലെത്തിയ രാഷ്ട്രപതി വൈദ്യരത്നം ആയുർവേദ കോളേജിന്റെ സുവർണ്ണ ജൂബിലി സമാപന സമ്മേളനത്തിൽ പങ്കെടുത്തു.

കൊച്ചി:  രണ്ട് ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപതി മുർമു കേരളത്തിൽ എത്തി. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ, ഗവർണർ ഓം പ്രകാശ് മാഥൂർ എന്നിവർ ചേർന്ന് രാഷ്ട്രപതിയെ സ്വീകരിച്ചു.

കാലടി ആദിശങ്കര ജന്മഭൂമി ക്ഷേത്രദർശനത്തിന് ശേഷം ഹെലികോപ്റ്റർ മാർഗം തൃശ്ശൂരിലെത്തിയ രാഷ്ട്രപതി വൈദ്യരത്നം ആയുർവേദ കോളേജിന്റെ സുവർണ്ണ ജൂബിലി സമാപന സമ്മേളനത്തിൽ പങ്കെടുത്തു.

വൈകിട്ട് നാലരയോടെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് ശേഷം ഏഴിമലയിലേക്ക് യാത്ര തിരിക്കും. നാളെ നാവിക അക്കാദമിയിൽ നടക്കുന്ന പാസിംഗ് ഔട്ട് പരേഡിൽ മുഖ്യാതിഥിയായി പങ്കെടുത്തശേഷം മിസോറാമിലേക്ക് മടങ്ങും.

രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി ചൂണ്ടല്‍ മുതല്‍ ഗുരുവായൂര്‍ കാരക്കാട് ജങ്ഷന്‍ വരെ ഉച്ചയ്ക്ക് ഒന്നിനുശേഷം ഗതാഗതം അനുവദിക്കില്ല. സ്വകാര്യ ബസുകള്‍ പടിഞ്ഞാറെനട കമ്പിപ്പാലത്തിനു സമീപമായ ബസ് സ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്യണം.

ചാവക്കാട്, പൊന്നാനി ഭാഗത്തുനിന്നുള്ള ടോറസ്, ടിപ്പര്‍ ലോറികള്‍ ചാവക്കാട് ജങ്ഷന് മുന്‍പായും പാവറട്ടിയില്‍ നിന്നു വരുന്നവ പഞ്ചാരമുക്ക് ജങ്ഷനു മുന്‍പായും പാര്‍ക്ക് ചെയ്യണം. തൃശൂരില്‍ നിന്നുള്ള വാഹനങ്ങള്‍ ചൂണ്ടലില്‍ നിന്ന് കുന്നംകുളം വഴി ഗുരുവായൂരിലെത്തണം.

ഇന്നര്‍ ഔട്ടര്‍ റിങ് റോഡുകളില്‍ പാര്‍ക്കിങ് പൂര്‍ണമായി നിരോധിക്കും. ട്രയല്‍ റണ്ണിന്റെ ഭാഗമായി നാളെയും നിയന്ത്രണങ്ങള്‍ ഉണ്ടാകുമെന്ന് അസി. പൊലീസ് കമ്മീഷണര്‍ സുരേന്ദ്രന്‍ അറിയിച്ചു.

Tags