കസ്റ്റഡിയിലെടുത്ത പിണറായി വിജയന്‍ അടക്കമുള്ള രാഷ്ട്രീയ നേതാക്കളോട് പൊലീസ് ഇടപെട്ടത് അതിക്രൂരമായി ; എംഎ ബേബി
Oct 11, 2026, 10:17 IST
ബ്രിട്ടീഷ് ഭരണകൂടം പോലും ചെയ്യാത്ത രീതിയില്‍ ക്രൂരമായാണ് ഡല്‍ഹി പൊലീസ് പ്രതിഷേധക്കാരോട് ഇടപെടുന്നത്
ദില്ലി ജന്തര്‍മന്തറില്‍ നടന്ന പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുക്കവേ കസ്റ്റഡിയിലെടുത്ത പിണറായി വിജയന്‍ അടക്കമുള്ള രാഷ്ട്രീയ നേതാക്കളോട് പൊലീസ് ഇടപെട്ടത് അതിക്രൂരമായന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി.
ബ്രിട്ടീഷ് ഭരണകൂടം പോലും ചെയ്യാത്ത രീതിയില്‍ ക്രൂരമായാണ് ഡല്‍ഹി പൊലീസ് പ്രതിഷേധക്കാരോട് ഇടപെടുന്നത്. മൂന്നര മണിക്കൂറോളം ഭക്ഷണവും മരുന്നും നല്‍കാതെയാണ് പിണറായിയെ പൊലീസ് നഗരം ചുറ്റിച്ചത്. നാല് മുന്‍ മുഖ്യമന്ത്രിമാരെയാണ് പൊലീസ് ഈ വിധത്തില്‍ നേരിട്ടത്. ഇന്നും ശക്തമായ പ്രതിഷേധം തുടരും. യോഗം കൂടി ചര്‍ച്ച ചെയ്യുന്നതില്‍ അല്ല തെരുവിലിറങ്ങി പ്രതിഷേധിക്കുന്നതിലാണ് കാര്യം. ഇന്ത്യാസഖ്യത്തിന്റെ ഭാഗമായും ഒറ്റയ്ക്കും സിപിഎം പ്രതിഷേധിക്കുമെന്നും എംഎ ബേബി വ്യക്തമാക്കി.
.jpg)


