പൊലീസുകാര്‍ പ്രതികളായ മലാപ്പറമ്പ് സെക്‌സ് റാക്കറ്റ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു
41 പേജുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചത്.
പൊലീസുകാര്‍ പ്രതികളായ മലാപറമ്പ് സെക്‌സ് റാക്കറ്റ് കേസില്‍ അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചു. പൊലീസുകാര്‍ ഇടപാടുകാരെ അപ്പാര്‍ട്ട്‌മെന്റിലേക്ക് എത്തിച്ചുവെന്നാണ് കുറ്റപത്രം. 41 പേജുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചത്. കഴിഞ്ഞ ജൂണ്‍ ആറിനാണ് ഫ്‌ലാറ്റില്‍ റെയ്ഡ് നടത്തി പ്രതികളെ പിടികൂടിയത്. കേസില്‍ 12 പ്രതികളാണ് ഉള്ളത്. പണം ലക്ഷ്യമിട്ട് ലൈംഗിക വേഴ്ച നടത്തിയെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.
tRootC1469263">പൊലിസ് ഡ്രൈവര്‍മാരായ ഷൈജിത്ത് ,സനിത്ത് എന്നിവര്‍ക്ക് സെക്‌സ് റാക്കറ്റുമായി നേരിട്ട് ബന്ധമുണ്ടെന്നും സാമ്പത്തിക ഇടപാടുകള്‍ നടത്തിയെന്നും കണ്ടെത്തിയിരുന്നു. വിദേശത്തുള്ള അമനീഷുമായി വലിയ രീതിയില്‍ പൊലീസുകാര്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തിയതായി അന്വേഷണത്തില്‍ വ്യക്തമായിരുന്നു.നടത്തിപ്പുകാരായ മൂന്നു പേര്‍ ഉള്‍പ്പടെ ഒമ്പത് പേരെയായിരുന്നു ഈ സെക്‌സ് റാക്കറ്റ് കേന്ദ്രത്തിലെ പരിശോധനയില്‍ പിടിയിലായത്.
കേസിലെ മുഖ്യ പ്രതിയായ ബിന്ദുവുമായി കോഴിക്കോട് കണ്‍ട്രോള്‍ റൂമിലെ ഡ്രൈവര്‍മാരായിരുന്ന കെ ഷൈജിത്ത്, കെ സനിത് എന്നിവര്‍ക്ക് അടുത്ത ബന്ധമുള്ളതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇത് തെളിഞ്ഞതോടെയാണ് കേസില്‍ ഇരുവരെയും പ്രതി ചേര്‍ക്കാന്‍ പൊലീസ് തീരുമാനിച്ചത്. ബിന്ദുവുമായി രണ്ട് പോലീസുകാരും ഫോണില്‍ നിരന്തരം ബന്ധപ്പെട്ടതിനും തെളിവുകളുണ്ട്.
.jpg)


