കരിപ്പൂരില്‍ സ്വര്‍ണക്കവര്‍ച്ചക്കെത്തിയവര്‍ പൊലീസ് പിടിയിലായി
May 24, 2023, 20:32 IST

കരിപ്പൂരില്‍ സ്വര്‍ണക്കവര്‍ച്ചക്കെത്തിയവര്‍ പൊലീസ് പിടിയിലായി. കവര്‍ച്ച സംഘത്തിലെ രണ്ട് പേരെയാണ് കരിപ്പൂര്‍ പൊലീസ് പിടികൂടിയത്. കണ്ണൂര്‍ കക്കാട് സ്വദേശി മജീഫ്. എറണാകുളം അയ്യമ്പുഴ സ്വദേശി ടോണി ഉറുമീസ് എന്നിവരാണ് പിടിയിലായത്.
സംഘത്തിലെ 4 പേര്‍ രക്ഷപ്പെട്ടു. വാഹനത്തില്‍ സര്‍ക്കാര്‍ വാഹനമെന്ന് അടയാളപ്പെടുത്തിയാണ് സംഘം കവര്‍ച്ചക്കായി എത്തിയത്. ഗവണ്മെന്റ് ഓഫ് ഇന്ത്യ എന്നായിരുന്നു വാഹനത്തില്‍ രേഖപ്പെടുത്തിയിരുന്നത്.