ഫോൺ അപ്‌ഡേറ്റ് ചെയ്തു; സ്‌ക്രീന്‍ പൂര്‍ണമായും കറുത്ത നിറമായി; യുവാവിന് നഷ്ടമായത് ഒരു ലക്ഷം രൂപ

cyber

ഫോണ്‍ ഉപയോഗിച്ചുകൊണ്ടിരിക്കെ സ്‌ക്രീന്‍ പൂര്‍ണമായും കറുത്ത നിറമാവുകയും മൂന്നു മിനിറ്റിനു ശേഷം ഫോണ്‍ തനിയെ ഓണാവുകയും ചെയ്തെന്നാണ് പരാതി

കൊച്ചി: ഓണ്‍ലൈന്‍ തട്ടിപ്പ് വഴി യുവാവിന് ഒരു ലക്ഷത്തോളം രൂപ നഷ്ടമായതായി പരാതി. ഇടക്കൊച്ചി കടവത്ത് വീട്ടില്‍ സുബിന്‍ എന്നയാള്‍ക്കാണ് കഴിഞ്ഞ ബുധനാഴ്ച അക്കൗണ്ടില്‍ നിന്ന് പണം നഷ്ടമായത്.

ഫോണ്‍ ഉപയോഗിച്ചുകൊണ്ടിരിക്കെ സ്‌ക്രീന്‍ പൂര്‍ണമായും കറുത്ത നിറമാവുകയും മൂന്നു മിനിറ്റിനു ശേഷം ഫോണ്‍ തനിയെ ഓണാവുകയും ചെയ്തെന്നാണ് പരാതി. ഉടന്‍ ഗൂഗിള്‍ പേ വഴി പണം കൈമാറിയതിന്റെ സന്ദേശം വന്നതായും സുബിന്‍ പറഞ്ഞു.

ഉപയോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകള്‍ നിരീക്ഷിക്കുന്ന വിഭാഗമായ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മോണിറ്ററിങ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് ഫോണ്‍ കോള്‍ വരികയും തട്ടിപ്പ് വഴി പണം നഷ്ടപ്പെട്ട വിവരം പറയുകയും അക്കൗണ്ട് മരവിപ്പിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു

അസമിലെ ഒരു അക്കൗണ്ടിലേക്കാണ് പണം കൈമാറിയത്. അവിടെ നിന്ന് വിവിധ അക്കൗണ്ടുകളിലേക്ക് പണം മാറ്റുകയും ചെയ്തു. അതിനാല്‍ പണം തിരിച്ചു പിടിക്കാന്‍ സാധിക്കില്ല എന്നാണ് പൊലീസ് പറയുന്നതെന്നും ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കിയതായും സുബിന്‍ പറഞ്ഞു.

Tags