പൊന്നമ്പലമേട്ടില്‍ അതിക്രമിച്ച് കയറി പൂജ നടത്തിയയാള്‍ ഒളിവില്‍ തന്നെ

google news
pooja

പൊന്നമ്പലമേട്ടില്‍ അതിക്രമിച്ച് കയറി പൂജ നടത്തിയ നാരായണന്‍ ഒളിവില്‍ തന്നെ. അന്വേഷണ സംഘം തമിഴ്‌നാട്ടിലേക്ക് തിരിച്ചു. നിലവില്‍ റിമാന്റിലുളള രണ്ട് പ്രതികള്‍ക്കായി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നല്‍കും. 

അതേസമയം, പൊന്നമ്പലമേട്ടില്‍ അതിക്രമിച്ച് കയറി പൂജ നടത്തിയ സംഭവത്തില്‍ ഇടനിലക്കാരനായത് കുമളിസ്വദേശിയായ കണ്ണനാണ്. പൂജ നടത്തിയ നാരായണനെ വനംവികസന കോര്‍പ്പറേഷന്‍ ജീവനക്കാര്‍ക്ക് പരിചയപ്പെടുത്തിയത് ഇയാളാണ്. പണം നല്‍കിയതും കണ്ണന്‍ വഴിയാണ് എന്നാണ് വിവരം. 

Tags