കുട്ടനാട്ടിലെ ജനങ്ങൾക്ക് വേണ്ടത് മുതലാളിമാരെയല്ല കുട്ടനാട് നിയമസഭാ സിറ്റ് കോൺഗ്രസ് ഏറ്റെടുക്കാനായി സോഷ്യൽ മീഡിയ ക്യാംപയിൻ
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുവരവേ കുട്ടനാട് സീറ്റ് കേരളാ കോൺഗ്രസിൽനിന്ന് കോൺഗ്രസ് ഏറ്റെടുക്കണമെന്ന സമ്മർദ്ദം ശക്തമാക്കി ഒരു വിഭാഗം. സാമൂഹിക മാധ്യമങ്ങളിലടക്കം ഈ ആവശ്യമുയർത്തി കാമ്പയിനു തുടക്കം കുറിച്ചിരിക്കുകയാണിവർ. കോൺഗ്രസ് പ്രവർത്തകർ നിയന്ത്രിക്കുന്ന കോൺഗ്രസ് വാരിർസ് ഫെയ്‌സ്ബുക്ക് പേജിലാണ് ക്യാമ്പയിനു തുടക്കമിട്ടത് അത് മറ്റു കോൺഗ്രസ് അനുകുലികൾ നിയന്ത്രിക്കുന്ന മറ്റ് ഫേസ്ബുക് ഗ്രൂപ്പുകളിലും വാട്‌സാപ് ഗ്രൂപ്പുകളിലും ഇതുസംബന്ധിച്ച പ്രചാരണം കൊഴുക്കുകയാണ്.
tRootC1469263">ഇതുമായി ബന്ധപ്പെട്ട് നേരത്തെ ചില പ്രമുഖ നേതാക്കൾ പരസ്യമായി അഭിപ്രായപ്രകടനം നടത്തിയിരുന്നു. ആ സമയത്ത് കേരളാ കോൺഗ്രസ് നേതൃത്വം രംഗത്തുവന്ന് സീറ്റ് വിട്ടുകൊടുക്കില്ലെന്നു വ്യക്തമാക്കിയതാണ്. ഭരണം തിരിച്ചുപിടിക്കനുള്ള പ്രവർത്തങ്ങൾക്കിടെ ഘടകകക്ഷികളുടെ സീറ്റ് ഏറ്റെടുക്കാനുള്ള നീക്കം ആശാസ്യമല്ലെന്നായിരുന്നു അവരുടെ വാദം. എന്നാൽ തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് മണ്ഡലത്തിലുണ്ടായ മുന്നേറ്റവും രണ്ടു ജില്ലാ പഞ്ചായത്ത് ഡിവിഷനുകൾ പിടിച്ചെടുക്കാൻ കഴിഞ്ഞതും ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസിലെ ഒരു വിഭാഗം ഇപ്പോൾ സമ്മർദ്ദം ശക്തിപ്പെടുത്തുന്നത്. എന്തു കൊണ്ട് കോൺഗ്രസ് കുട്ടനാട് നിയമസഭാ സീറ്റിൽ മത്സരിക്കണം എന്ന ചോദ്യവുമായി കോൺഗ്രസ് വാരിയേഴ്സ് പോലെയുള്ള ഫെയ്‌സ്ബുക്ക് അക്കൗണ്ടുകളിലൂടെ ഇവർ തങ്ങളുടെ വാദമുഖങ്ങൾ പ്രചരിപ്പിക്കുന്നു. പ്രദേശിക കോൺഗ്രസ് നേതാക്കളും സമാനമായ പോസ്‌റ്റുകൾ ഷെയർ ചെയ്യുന്നുണ്ട്.
ചരിത്രപരമായി കോൺഗ്രസുമായി ആഴത്തിലുള്ള ബന്ധം പുലർത്തിയ മണ്ഡലമാണു കുട്ടനാടെന്നും കോൺഗ്രസ് ഇവിടെ മത്സരിക്കേണ്ടത് രാഷ്ട്രീയ അവകാശം മാത്രമല്ല, കുട്ടനാട്ടിലെ ജനങ്ങളോടുള്ള ജനാധിപത്യപരമായ ഉത്തരവാദിത്വവുമാണെന്നും, ഈ പോസ്റ്റിലെ വാദം കുട്ടനാടിനുവേണ്ടി നിയമസഭയിൽ ശബ്ദിക്കേണ്ടവർ പതിറ്റാണ്ടുകളായി മിണ്ടാതിരിക്കു കയാണെന്നും കുട്ടനാടിൻ്റെ ജീവന്മരണ പ്രശ്‌നങ്ങൾ അവർ കാണുന്നില്ലെന്നുമാണു കോൺഗ്രസ് വാരിർസ് ഉനെയിക്ക്കുന്ന വിമർശനം. കുട്ടനാട്ടിലെ ജനങ്ങൾക്ക് വേണ്ടത് മുതലാളിമാരെയല്ല .മറിച്ച് കുട്ടനാട്ടുകാരായ, ഈ നാടിന്റെ പ്രശ്നങ്ങൾ അറിയുന്ന, കുട്ടനാടിന്റെ വേദന അറിയുന്ന,അവരിൽ ഒരാളായി ഈ മണ്ണിൽ ജീവിക്കുന്ന, ജനങ്ങളോടൊപ്പം നിലകൊണ്ട, അവരുടെ വീട് , കൃഷി , വെള്ളപ്പൊക്കം , പ്രളയം, തൊഴിൽ , തൊഴിലുറപ്പ് എന്നിവയെ നേരിട്ട് അനുഭവിച്ചിട്ടുള്ള പ്രായോഗിക നേതാക്കളാണ് വേണ്ടത്.
സാധാരണക്കാരുടെ ആവശ്യങ്ങൾക്കും അനുഭവങ്ങൾക്കും ഒപ്പം നിൽക്കുകയും, അവരുടെ പ്രശ്നങ്ങൾ അവരുടെ ഭാഷയിൽ നിയമസഭയിൽ ഉന്നയിക്കുകയും ചെയ്യാൻ കഴിയുന്നവരെ മാത്രമാണ് കുട്ടനാടിന് ആവിശ്യമെന്നും കുട്ടനാടിന് ഇനി വേണ്ടത് മൗനികളായ പ്രതിനിധികളെയല്ല .നിയമസഭയിൽ കുട്ടനാടിന്റെ ശബ്ദമായി മുഴങ്ങുന്ന നേതാക്കളെയാണ്.അതിന് കോൺഗ്രസ് കുട്ടനാട് നിയമസഭ സീറ്റിൽ മത്സരിക്കേണ്ടത് അനിവാര്യമാന്നെന്നുമാണ് ആവിശ്യംമെന്നുമാണ് ഈ പോസ്റ്റിലെ വാദം കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ കുട്ടനാട്ടിൽ യു.ഡി.എഫ് പരാജയപ്പെടാനുണ്ടായ സാഹചര്യമുന്നയിച്ചും സീറ്റ് കോൺഗ്രസ് ഏറ്റെടുക്കണമെന്ന ആവശ്യം ഇവർ പങ്കുവയ്ക്കുന്നു.
.jpg)


