രാഹുലിനെ ഒരുപരിപാടിയിലും കയറ്റരുത് എന്ന് പാര്‍ട്ടി പറഞ്ഞിട്ടുണ്ട് , ഉദിച്ചുയരേണ്ട താരങ്ങള്‍ ഉദിക്കും അല്ലാത്തത് അസ്തമിക്കുമെന്ന് കെ മുരളീധരന്‍

k muralidharan

രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ ആരോപണത്തില്‍ പ്രതികരിച്ച് കെ മുരളീധരന്‍.

പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ ആരോപണത്തില്‍ പ്രതികരിച്ച് കെ മുരളീധരന്‍. രാഹുല്‍ മാങ്കൂട്ടത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങേണ്ടെന്നും ഉദിച്ചുയരേണ്ട താരങ്ങള്‍ ഉദിക്കും അല്ലാത്തത് അസ്തമിക്കും എന്നും മുരളീധരന്‍ പറഞ്ഞു. 

tRootC1469263">

കൂടാതെ രാഹുലിനെ ഒരുപരിപാടിയിലും കയറ്റരുത് എന്ന് പാര്‍ട്ടി പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ബലാത്സംഗ കേസില്‍ ഒളിവിലുള്ള രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് നീക്കം ആരംഭിച്ചിട്ടുണ്ട്. മുന്‍കൂര്‍ ജാമ്യപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത് അറസ്റ്റിന് തടസമല്ലെന്നാണ് പൊലീസ് വാദം. 

Tags