'കുഞ്ഞിനെ നഷ്ടപ്പെടുന്ന വേദന പറഞ്ഞറിയിക്കാനാകില്ല, സാമൂഹിക ശുദ്ധീകരണം അനിവാര്യം'; വന്ദനയുടെ വീട് സന്ദര്‍ശിച്ച് സുരേഷ് ഗോപി

google news
vandana

വൈദ്യപരിശോധനയ്‌ക്കെത്തിച്ച പ്രതിയുടെ കുത്തേറ്റ് കൊല്ലപ്പെട്ട ഡോക്ടര്‍ വന്ദന ദാസിന്റെ വീട് സന്ദര്‍ശിച്ച് ബിജെപി നേതാവും നടനുമായ സുരേഷ് ഗോപി. സമൂഹം ചില തിരുത്തലുകള്‍ വരുത്തേണ്ടിയിരിക്കുന്നുവെന്ന് സുരേഷ് ഗോപി പറഞ്ഞു. സാമൂഹിക ശുദ്ധീകരണം അനിവാര്യമാണ്. കുഞ്ഞിനെ നഷ്ടപ്പെടുന്ന വേദന പറഞ്ഞറിയിക്കാന്‍ ആകില്ല. മുഖ്യമന്ത്രിയോട് ചില കാര്യങ്ങള്‍ പറയാനുണ്ടെന്ന് വന്ദനയുടെ കുടുംബം അറിയിച്ചിട്ടുണ്ട്. 
മുഖ്യമന്ത്രിയെ കാണാന്‍ ശ്രമിച്ച് കാര്യങ്ങള്‍ അദ്ദേഹത്തെ അറിയിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.

Tags