വഴക്കിട്ട് വീടുവിട്ടിറങ്ങിയ ഗൃഹനാഥന്‍ വയറ്റില്‍ സ്ഫോടക വസ്തു കെട്ടിവച്ച് പൊട്ടിച്ച് മരിച്ച നിലയില്‍
വീടിന്‍റെ പിൻഭാഗത്തുള്ള പുരയിടത്തില്‍ വൻ സ്ഫോടന ശബ്ദം കേട്ട് ബന്ധുക്കള്‍ തെരഞ്ഞ് നോക്കിയപ്പോഴാണ് വയർ തകർന്ന നിലയില്‍ റെജിയുടെ മൃതദേഹം കണ്ടെത്തിയത്
കോട്ടയം: ഭാര്യയുമായി വഴക്കിട്ട് വീടുവിട്ട ഗൃഹനാഥനെ വീട്ടുവളപ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം മണര്‍കാട് ഐരാറ്റുനട സ്വദേശി ഡി.റെജി (60) ആണ് മരിച്ചത്.കിണർ നിർമാണ തൊഴിലാളിയാണ് മരണപ്പെട്ട റെജിമോൻ. ചൊവ്വാഴ്ച രാത്രി 10 മണിയോടെയാണ് റെജി വീട്ടിലെത്തിയത്. തുടർന്ന് റെജിയും ഭാര്യ വിജയമ്മയും തമ്മില്‍ വാക്ക് തർക്കം ഉണ്ടായിരുന്നു. തർക്കത്തെ തുടർന്ന് റെജി വീടുവിട്ടിറങ്ങി പോവുകയായിരുന്നു.
tRootC1469263">രാത്രി 11 മണിയോടെ വീടിന്‍റെ പിൻഭാഗത്തുള്ള പുരയിടത്തില്‍ വൻ സ്ഫോടന ശബ്ദം കേട്ട് ബന്ധുക്കള്‍ തെരഞ്ഞ് നോക്കിയപ്പോഴാണ് വയർ തകർന്ന നിലയില്‍ റെജിയുടെ മൃതദേഹം കണ്ടെത്തിയത്.
ഉടൻ ബന്ധുക്കള്‍ വിവരം മണർകാട് പൊലീസില്‍ അറിയിച്ചു. പൊലീസ് നടത്തിയ പരിശോധനയിലാണ് വയറ്റില്‍ സ്ഫോടക വസ്തു കെട്ടിവച്ച് പൊട്ടിച്ചതാണ് എന്ന മനസിലാക്കുന്നത്. സംഭവത്തില്‍ മണർകാട് പൊലീസ് കേസെടുത്ത് മേല്‍നടപടികള്‍ സ്വീകരിച്ചു. മക്കള്‍: സുജിത്ത്, സൗമ്യ.
.jpg)


