നഴ്സിങ്ങ് പഠനം മുടങ്ങിയ വിദ്യാർത്ഥി ജീവനൊടുക്കി: നാടിന് നൊമ്പരമായി ചെറുപുഴയിലെ ക്രിസ്റ്റോ തോമസ് ബിനു

The nursing student who discontinued studies committed suicide cherupuzha
The nursing student who discontinued studies committed suicide cherupuzha

സേ പരീക്ഷ ഫലം വന്നപ്പോഴും ക്രിസ്റ്റോക്ക് മാര്‍ക്ക് കുറഞ്ഞു. ഈ മനോവിഷമത്തിലാണ് ക്രിസ്റ്റോ ജീവനോടുക്കിയതെന്നാണ് നിഗമനം

ചെറുപുഴ : സേ പരീക്ഷയിൽ തോറ്റതിനെ തുടർന്ന് നഴ്സിങ് പഠനം മുടങ്ങിയ വിദ്യാർത്ഥി ജീവനൊടുക്കിയത് നാടിനെ നടുക്കി. നഴ്‌സിംഗിന് അഡ്മിഷന്‍ നേടിയെങ്കിലും സേ പരീക്ഷയില്‍ പരാജയപ്പെട്ടതാണ് ക്രിസ്‌റ്റോ തോമസ് ബിനുവിന്റെ ആത്മഹത്യക്ക് ഇടയാക്കിയത്. കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന പരീക്ഷയില്‍ പരാജയപ്പെട്ട ക്രിസ്റ്റോ തുടര്‍ പഠനം ലക്ഷ്യമിട്ടായിരുന്നു സേ പരീക്ഷ എഴുതിയത്.

tRootC1469263">

നഴ്സിംഗ് പഠനത്തിനായി അഡ്മിഷനും നേടിയിരുന്നു. എന്നാല്‍ സേ പരീക്ഷ ഫലം വന്നപ്പോഴും ക്രിസ്റ്റോക്ക് മാര്‍ക്ക് കുറഞ്ഞു. ഈ മനോവിഷമത്തിലാണ് ക്രിസ്റ്റോ ജീവനോടുക്കിയതെന്നാണ് നിഗമനം. വെള്ളരിക്കുണ്ട് സെന്റ് ജുഡ്സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയായിരുന്നു.

ചെമ്പന്‍കുന്നിലെ കിഴക്കേക്കുറ്റ് (മീമ്പുഴയ്ക്കല്‍) ബിനു തോമസിന്റെയും ശില്‍പയുടെയും മകനാണ്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ വീടിനടുത്തുള്ള ആള്‍ത്താമസമില്ലാത്ത വീടിന്റെ മുറിയില്‍ കയറില്‍ തൂങ്ങിയ നിലയിലായിരുന്നു കണ്ടെത്തിയത്.

തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സഹോദരങ്ങള്‍: കെവിന്‍, എഡ്‌വിന്‍. സംസ്‌കാരം  ശനിയാഴ്ച വൈകുന്നേരം നാലിന് വെള്ളരിക്കുണ്ട് ചെറുപുഷ്പം ഫെറോന ദേവാലയ സെമിത്തേരിയില്‍.

Tags