കടുവകളുടെ എണ്ണം കൃത്യമായി വിലയിരുത്തും; പെരിയാര്‍ കടുവാ സങ്കേതത്തില്‍ മൂന്നാംഘട്ട കടുവ കണക്കെടുപ്പ് തുടങ്ങി

The number of tigers will be accurately assessed; Third phase of tiger census begins in Periyar Tiger Reserve

 തൊടുപുഴ: അഖിലേന്ത്യാ കടുവ കണക്കെടുപ്പിന്റെ ഭാഗമായുള്ള മൂന്നാംഘട്ട കടുവ കണക്കെടുപ്പ് തുടങ്ങി.  ഇന്നു മുതല്‍ മാര്‍ച്ച് 27 വരെ തുടര്‍ച്ചയായി 30 ദിവസമാണ് കാമറ ട്രാപ്പിങ് നടക്കുക. ദേശീയതലത്തില്‍ കടുവകളുടെ എണ്ണം കൃത്യമായി വിലയിരുത്തുന്നതിനുള്ള നിര്‍ണ്ണായക ഘട്ടമാണിത്.അഖിലേന്ത്യാ കടുവ കണക്കെടുപ്പ് കേരള നോഡല്‍ ഓഫീസറും കോട്ടയം ഫീല്‍ഡ് ഡയറക്ടറുമായ പി.പി.പ്രമോദിനാണ് ചുമതല.

tRootC1469263">

കടുവാ സങ്കേതത്തെ രണ്ട് ചതുരശ്ര കിലോമീറ്റര്‍ വീതമുള്ള 470 ഗ്രിഡുകളായി വിഭജിച്ചാണ് കടുവകളെ നിരീക്ഷിക്കുന്നത്. ഇതില്‍ പെരിയാര്‍ ഈസ്റ്റ് ഡിവിഷനില്‍ 353 ഗ്രിഡുകളും വെസ്റ്റ് ഡിവിഷനില്‍ 117 ഗ്രിഡുകളും ഉള്‍പ്പെടുന്നു. ഓരോ ഗ്രിഡിലും കടുവകളുടെ ശരീരത്തിലെ വരകള്‍ വിശകലനം ചെയ്ത് അവയെ കൃത്യമായി തിരിച്ചറിയുന്നതിനായി രണ്ട് കാമറകള്‍വീതം ആകെ 940 കാമറ ട്രാപ്പുകളാണ് വിന്യസിച്ചിട്ടുള്ളത്.കാമറകളുടെ പ്രവര്‍ത്തനക്ഷമതയും വിവരശേഖരണവും ഉറപ്പാക്കാന്‍ നാല് ദിവസത്തിലൊരിക്കല്‍ ഉദ്യോഗസ്ഥര്‍ ഗ്രിഡുകളില്‍ പരിശോധന നടത്തും. സര്‍വ്വേ പൂര്‍ത്തിയാകുന്നതോടെ വിവരങ്ങള്‍ വിശകലനം ചെയ്ത് ദേശീയ കടുവ സംരക്ഷണ അതോറിറ്റിക്ക് (എന്‍ടിസിഎ.) നല്‍കും.  
 

Tags