കൊച്ചി മെട്രോയിലെ പ്രതിദിന യാത്രക്കാരുടെ എണ്ണം 1.25 ലക്ഷമായി; രണ്ടാം ഘട്ടം ഒരു വര്‍ഷത്തിനകം; ലോക്നാഥ് ബഹ്റ

metro

അഞ്ചുവര്‍ഷം മുന്‍പ് പദവി ഏറ്റെടുക്കുമ്പോള്‍ പ്രതിദിന യാത്രക്കാര്‍ 15,000 മാത്രമായിരുന്നു.

കഴിഞ്ഞ 5 വര്‍ഷത്തിനിടെ കൊച്ചി മെട്രോയിലെ പ്രതിദിന യാത്രക്കാരുടെ എണ്ണം 1.25 ലക്ഷമായി ഉയര്‍ത്താന്‍ കഴിഞ്ഞത് വലിയ നേട്ടമാണെന്ന് ലോക്നാഥ് ബെഹ്റ. കെഎംആര്‍എല്‍ എംഡി സ്ഥാനത്ത് നിന്ന് സ്ഥാനം ഒഴിയുന്ന ചടങ്ങിലാണ് ലോക്നാഥ് ബഹ്റ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടിയത്. 

അഞ്ചുവര്‍ഷം മുന്‍പ് പദവി ഏറ്റെടുക്കുമ്പോള്‍ പ്രതിദിന യാത്രക്കാര്‍ 15,000 മാത്രമായിരുന്നു. നിലവില്‍ അത് 1,25,000 ആയി ഉയര്‍ത്താന്‍ കഴിഞ്ഞത് നേട്ടമാണ്. 'മൈ മെട്രോ' ആശയത്തിലൂടെ കൊച്ചി മെട്രോയെ ജനകീയമാക്കാന്‍ കഴിഞ്ഞു. വാട്സാപ്പ് ടിക്കറ്റിങ്, ഒഎന്‍ഡിസി സംയോജനം എന്നിവയിലൂടെ ടിക്കറ്റ് എടുക്കുന്നത് കൂടുതല്‍ ലളിതമാക്കി. വിദ്യാര്‍ത്ഥികള്‍, സ്ഥിരം യാത്രക്കാര്‍ എന്നിവര്‍ക്ക് ഇളവുകള്‍ നടപ്പിലാക്കി. ഇന്ത്യയിലെ ഏറ്റവും മികച്ച സുസ്ഥിര നഗര ഗതാഗത സംവിധാനത്തിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ പുരസ്‌കാരം കൊച്ചി മെട്രോയ്ക്ക് ലഭിച്ചു. വലുപ്പത്തില്‍ ഏറ്റവും നീളം കുറഞ്ഞ മെട്രോ കൊച്ചിയാണെങ്കിലും ഇന്ത്യയിലെ ഏറ്റവും മികച്ച മെട്രോ റെയില്‍ സംവിധാനം നമ്മുടേതാണെന്നും വിരമിക്കല്‍ പ്രസംഗത്തില്‍ ബെഹ്റ പറഞ്ഞു.

Tags