ഡ്രൈവിംഗ് ലൈസന്‍സില്‍ മൊബൈല്‍ നമ്പര്‍ അപ്ഡേറ്റ് ചെയ്യാത്തവരുടെ ലൈസന്‍സ് റദ്ദാക്കുമെന്ന വാര്‍ത്ത വ്യാജം
Sep 24, 2026, 06:30 IST
2026 സെപ്റ്റംബര്‍ 25-നകം നമ്പര്‍ അപ്ഡേറ്റ് ചെയ്യണമെന്ന തരത്തിലാണ് തെറ്റായ സന്ദേശങ്ങള്‍ പ്രചരിക്കുന്നത്.
മോട്ടോര്‍ ഡ്രൈവിംഗ് ലൈസന്‍സില്‍ മൊബൈല്‍ നമ്പര്‍ ലിങ്ക് ചെയ്തില്ലെങ്കില്‍ ലൈസന്‍സ് റദ്ദാക്കുമെന്ന തരത്തില്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തികച്ചും വ്യാജമാണെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. 2026 സെപ്റ്റംബര്‍ 25-നകം നമ്പര്‍ അപ്ഡേറ്റ് ചെയ്യണമെന്ന തരത്തിലാണ് തെറ്റായ സന്ദേശങ്ങള്‍ പ്രചരിക്കുന്നത്.
മോട്ടോര്‍ വാഹന വകുപ്പിന്റെ സേവനങ്ങള്‍ തടസ്സമില്ലാതെ ലഭിക്കുന്നതിന് ലൈസന്‍സുമായി സ്വന്തം മൊബൈല്‍ നമ്പര്‍ ബന്ധിപ്പിക്കേണ്ടത് അത്യാവശ്യമാണെങ്കിലും, ഇതിനായി യാതൊരുവിധ അവസാന തീയതിയോ സമയപരിധിയോ വകുപ്പ് നിശ്ചയിച്ചിട്ടില്ല. അതിനാല്‍ ഇത്തരം തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണങ്ങളില്‍ പൊതുജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
.jpg)

