'പുതിയ സ്ഥാനം പദവിയല്ല പുതിയ ഉത്തരവാദിത്വമാണ് ; ഷാഫി പറമ്പില്‍


നിലവിലെ സംസ്ഥാന സര്‍ക്കാരില്‍ നിന്ന് ജനങ്ങള്‍ മോചനം ആഗ്രഹിക്കുന്നുണ്ടെന്നും ഷാഫി പറമ്പില്‍ കൂട്ടിചേര്‍ത്തു.
കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനം ഒരു പദവിയായി അല്ല കാണുന്നതെന്നും അതൊരു ഉത്തരവാദിത്വം ആണെന്നും ഷാഫി പറമ്പില്‍ എംപി. പാര്‍ട്ടിയിലെ എല്ലാവരും ഒരു ടീമായി മുന്നോട്ട് പോകുമെന്നും ഉടന്‍ തന്നെ പാര്‍ട്ടിയെ തിരഞ്ഞെടുപ്പിനായി ഒരുക്കുമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. നിലവിലെ സംസ്ഥാന സര്‍ക്കാരില്‍ നിന്ന് ജനങ്ങള്‍ മോചനം ആഗ്രഹിക്കുന്നുണ്ടെന്നും ഷാഫി പറമ്പില്‍ കൂട്ടിചേര്‍ത്തു.
tRootC1469263">കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയാണ് പേരാവൂര്‍ എംഎല്‍എയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സണ്ണി ജോസഫിനെ പുതിയ കെപിസിസി അദ്ധ്യക്ഷനായി പ്രഖ്യാപിച്ചത്. നിലവില്‍ സംസ്ഥാന അദ്ധ്യക്ഷനായിരുന്ന കെ സുധാകരനെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി സ്ഥിരം ക്ഷണിതാവാക്കും.

അടൂര്‍ പ്രകാശിനെ യുഡിഎഫ് കണ്‍വീനറായും തിരഞ്ഞെടുത്തു. പി സി വിഷ്ണുനാഥ്, എ പി അനില്‍കുമാര്‍, ഷാഫി പറമ്പില്‍ എന്നിവരെ പുതിയ വര്‍ക്കിംഗ് പ്രസിഡന്റുമാരായി നിയമിച്ചു. നിലവിലെ യുഡിഎഫ് കണ്‍വീനറായ എം എം ഹസ്സനെയും വര്‍ക്കിംഗ് പ്രസിഡന്റുമാരായ കൊടിക്കുന്നില്‍ സുരേഷ്, ടി എന്‍ പ്രതാപന്‍, ടി സിദ്ധീഖ് എന്നിവരെ പദവിയില്‍ നിന്നൊഴിവാക്കി.