മാളയിലെ ആറുവയസ്സുകാരന്റെ കൊലപാതകം ; നിര്‍ണായകമായത് ജനപ്രതിനിധികള്‍ പൊലീസിന് നല്‍കിയ വിവരങ്ങള്‍

jojo
jojo

സിസിടിവി ദ്യശ്യങ്ങളും ഇവര്‍ പൊലീസിനോട് കൈമാറിയിരുന്നു.

മാളയിലെ ആറുവയസ്സുകാരന്റെ കൊലപാതകത്തില്‍ നിര്‍ണായകമായത് ജനപ്രതിനിധികള്‍ നല്‍കിയ വിവരങ്ങള്‍. കുട്ടിയെ കാണാതായ വിവരമറിഞ്ഞ് മാള പ്രിന്‍സിപ്പല്‍ എസ്‌ഐ സി കെ സുരേഷും സംഘവുമാണ് ആദ്യം സംഭവസ്ഥലത്ത് എത്തിയത്. ഇവരോട് പഞ്ചായത്ത് പ്രസിഡന്റ് സാജന്‍ കൊടിയനും വാര്‍ഡ് അംഗം സേതുമോന്‍ ചിറ്റേത്തും പ്രതിയായ ജോജോയുടെ ഒപ്പമാണ് അവസാനമായി കുട്ടിയെ കണ്ടതെന്ന് പറഞ്ഞിരുന്നു. സിസിടിവി ദ്യശ്യങ്ങളും ഇവര്‍ പൊലീസിനോട് കൈമാറിയിരുന്നു.

ജോജോയുടെ ക്രിമിനല്‍ പശ്ചാത്തലം കൂടി മനസ്സിലാക്കിയതോടെ പൊലീസിനും സംശയം ബലപ്പെട്ടുകയായിരുന്നു. തുടര്‍ന്ന് പൊലീസ് ജോജോയെ വാഹനത്തില്‍ കയറ്റി പൊലീസ് സ്റ്റേഷനിലെത്തിച്ചു. ഇതിനിടയിലും പാടശേഖരത്തിലും പരിസര പ്രദേശങ്ങളിലും പൊലീസിന്റെ മറ്റൊരു സംഘവും നാട്ടുകാരും ജനപ്രതിനിധികളും തിരച്ചില്‍ തുടരുകയായിരുന്നു. ഇതിനിടെയാണ് കുട്ടി കുളത്തിലുണ്ടെന്ന സൂചന സ്റ്റേഷനില്‍ ലഭിച്ചു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം കുളത്തില്‍നിന്ന് ലഭിച്ചത്. അപ്പോഴേക്കും കുറ്റസമ്മതം നടത്തിയ ജോജോ കൊലപാതകവിവരം പൊലീസിനോട് വിശദീകരിച്ചു.

Tags