മാസപ്പടി കേസ് ; അന്വേഷണം സ്റ്റേ ചെയ്യണമെന്ന സിഎംആര്‍എ ഹര്‍ജി നാളെ കോടതി പരിഗണിക്കും
May 31, 2026, 08:32 IST
മാസപ്പടിക്കേസില്‍ കോടതിയില്‍ പോരാടാന്‍ ഉറച്ച് ഇ ഡിയും സി എം ആര്‍ എല്ലും രംഗത്തെത്തിയിരിക്കുകയാണ്.
മാസപ്പടി കേസില്‍ സിഎംആര്‍എല്ലിനും ഇഡിക്കും നാളെ നിര്‍ണായകം. അന്വേഷണം സ്റ്റേ ചെയ്യണമെന്ന സിഎംആര്‍എ ഹര്‍ജി നാളെ കോടതി പരിഗണിക്കും. അതേസമയം, ഉദ്യോഗസ്ഥരെ ആക്രമിച്ചതടക്കം കോടതിയെ അറിയിക്കാന്‍ ഒരുങ്ങുകയാണ് ഇഡി.
മുദ്രവെച്ച കവറില്‍ വിവരങ്ങള്‍ കോടതിയെ അറിയിക്കും. മാസപ്പടിക്കേസില്‍ കോടതിയില്‍ പോരാടാന്‍ ഉറച്ച് ഇ ഡിയും സി എം ആര്‍ എല്ലും രംഗത്തെത്തിയിരിക്കുകയാണ്. നാളെ ഹര്‍ജി ഡിവിഷന്‍ ബെഞ്ചു പരിഗണിക്കും. മുതിര്‍ന്ന അഭിഭാഷകരെ ഇറക്കി അനുകൂല ഉത്തരവ് നേടാനാണ് സി എം ആര്‍ എല്‍ ശ്രമം. കേസ് ജസ്റ്റിസ് രാജാവിജയരാഘവന്റെ ബെഞ്ചാണ് പരിഗണിക്കുക.
.jpg)

