ചക്കക്കൊമ്പന്‍ ഉള്‍പ്പെടെ രണ്ട് കാട്ടാനാകളെ മയക്കു വെടിവച്ച് പിടിച്ചു മാറ്റുന്ന ദൗത്യം ഇനിയും നീളും
ഇടുക്കിയിലെ ചിന്നക്കനാല്‍, ശാന്തന്‍പാറ എന്നീ പഞ്ചായത്തുകളില്‍ നിരവധി ആക്രമണങ്ങള്‍ നടത്തിയ ചക്കക്കൊമ്പനെയും മുറിവാലന്‍ പിടിയാനയെയും പിടിച്ച് മാറ്റാനാണ് വനംവകുപ്പ് നടപടികള്‍ തുടങ്ങിയത്.
ഇടുക്കിയിലെ ചിന്നക്കനാല്‍ മേഖലയില്‍ ഭീതി പരത്തുന്ന ചക്കക്കൊമ്പന്‍ ഉള്‍പ്പെടെ രണ്ട് കാട്ടാനാകളെ മയക്കു വെടിവച്ച് പിടിച്ചു മാറ്റുന്ന ദൗത്യം ഇനിയും നീളും. ഹൈക്കോടതി നിര്‍ദ്ദേശം അനുസരിച്ചായിരിക്കും നടപടികളെന്ന് വനംമന്ത്രി ഷിബു ബേബി ജോണ്‍ വ്യക്തമാക്കി. ഇടുക്കിയിലെ ചിന്നക്കനാല്‍, ശാന്തന്‍പാറ എന്നീ പഞ്ചായത്തുകളില്‍ നിരവധി ആക്രമണങ്ങള്‍ നടത്തിയ ചക്കക്കൊമ്പനെയും മുറിവാലന്‍ പിടിയാനയെയും പിടിച്ച് മാറ്റാനാണ് വനംവകുപ്പ് നടപടികള്‍ തുടങ്ങിയത്.
ചക്കക്കൊമ്പന്‍ നാലു പേരുടെയും മുറിവാലിപ്പിടി മൂന്നു പേരുടെയും ജീവനെടുത്തിട്ടുണ്ടെന്നാണ് വനംവകുപ്പിന്റെ കണക്ക്. ദേവികുളം റേഞ്ച് ഓഫീസര്‍ ആനകളെ നിരീക്ഷിക്കിനായി നാല് വാച്ചര്‍മാരെ നിയോഗിച്ചിട്ടുണ്ട്. ഇതില്‍ രണ്ടു പേര്‍ ചക്കക്കൊമ്പനെയും രണ്ടു പേര്‍ മുറിവാലിപ്പിടി ഉള്‍പ്പെടുന്ന എട്ട് കാട്ടാനകളുള്ള കൂട്ടത്തെയും നിരീക്ഷിച്ച് സഞ്ചാരപഥം രേഖപ്പെടുത്തും. നിലവില്‍ ചക്കക്കൊമ്പന്‍ മതികെട്ടാനിലും മുറിവാലിപ്പിടി 301 കോളനി ഭാഗത്തുമാണുള്ളത്. ചക്കക്കൊമ്പന് മദപ്പാടും തുടങ്ങിയിട്ടുണ്ട്.
.jpg)


