ജനവിധി അംഗീകരികരിക്കുന്നു, പത്തനാപുരത്തിനൊപ്പമുണ്ടാകും ; കെ ബി ഗണേഷ് കുമാര്‍

'I have not one, but 5000 loves; these are the things that happen when elections are approaching', says KB Ganesh Kumar

ഇടതുപക്ഷത്തോടൊപ്പം ഉറച്ചു നിന്ന എല്ലാവര്‍ക്കും നന്ദിയും സ്നേഹം അറിയിക്കുന്നുവെന്നും ഗണേഷ് കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

നിയമസഭ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് കെബി ഗണേഷ്‌കുമാര്‍. ജനവിധി അംഗീകരികരിക്കുന്നുവെന്നും എന്നും എപ്പോഴും പത്തനാപുരത്തിനൊപ്പം ഉണ്ടാകുമെന്നും ഇടതുപക്ഷത്തോടൊപ്പം ഉറച്ചു നിന്ന എല്ലാവര്‍ക്കും നന്ദിയും സ്നേഹം അറിയിക്കുന്നുവെന്നും ഗണേഷ് കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

നഷ്ടത്തിലായിരുന്ന കെഎസ്ആര്‍ടിസിയെ ലാഭത്തിലെത്തിച്ചത് ഗതാഗത മന്ത്രിയായിരുന്ന കെ ബി ഗണേഷ് കുമാര്‍ ആയിരുന്നു. എന്നാല്‍ വോട്ടെടുപ്പിന് തൊട്ടുമുന്‍പ് ഗണേഷ് കുമാറിനെതിരെ ഭാര്യ ഉയര്‍ത്തിയ പരാതി പ്രതിപക്ഷം വലിയ രീതിയില്‍ ആയുധമാക്കിയിരുന്നു. ഇതടക്കം ഗണേഷ് കുമാറിന് തിരിച്ചടിയായി. പത്തനാപുരത്ത് കോണ്‍ഗ്രസിന്റെ ജ്യോതികുമാര്‍ ചാമക്കാലയോടാണ് ഗണേഷ് കുമാര്‍ പരാജയം ഏറ്റുവാങ്ങിയത്. 8,310 വോട്ടിന്റെ ഭൂരിപക്ഷമാണ് ചാമക്കാല നേടിയത്.

Tags