നിയന്ത്രണം വിട്ട ലോറി ബസ് സ്റ്റോപ്പിലേക്ക് മറിഞ്ഞു; കിടന്നുറങ്ങിയ യുവതിയ്ക്ക് ദാരുണാന്ത്യം
Nov 29, 2024, 07:46 IST
മൈസൂര്‍ സ്വദേശി പാര്‍വതിയാണ് മരിച്ചത്.
ചിറ്റൂരില്‍ ബസ് സ്റ്റോപ്പില്‍ കിടന്ന യുവതിയ്ക്ക് ദാരുണാന്ത്യം. നിയന്ത്രണം വിട്ട ലോറി ബസ് സ്റ്റോപ്പിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്.
മൈസൂര്‍ സ്വദേശി പാര്‍വതിയാണ് മരിച്ചത്. പാര്‍വതിയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു. ഇവര്‍ക്ക് ഒപ്പമുണ്ടായിരുന്നവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.
അതേസമയം, അപകടമുണ്ടാക്കിയ ലോറി ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രദേശത്ത് പൊലീസെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.