സംസ്ഥാനത്തെ ഏറ്റവും നീളമേറിയ പാലം, പെരുമ്പളം ദ്വീപ് നിവാസികളുടെ ചിരകാല സ്വപ്‌നം ഇന്ന് യാഥാര്‍ഥ്യമാകും
ഏകദേശം 100 കോടി രൂപ. വേമ്പനാട്ട് കായലിലെ ഏറ്റവും വലിയ ദ്വീപായ പെരുമ്പളത്തെ 12,000ത്തോളം വരുന്ന ജനങ്ങള്ക്ക് ഈ പാലം വലിയ ആശ്വാസമാകും.
ആലപ്പുഴ: വേമ്പനാട്ട് കായലിന് കുറുകെ നിര്മിച്ച സംസ്ഥാനത്തെ ഏറ്റവും നീളമേറിയ പാലം ഇന്ന് രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും.കിഫ്ബി വഴി 100 കോടി രൂപ ചെലവഴിച്ചാണ് ഈ ബൃഹദ് പദ്ധതി യാഥാര്ഥ്യമാക്കിയത്. കുറുകെ ഒരു കിലോമീറ്ററിലേറെ നീളത്തിലാണ് പാലം നിര്മിച്ചിരിക്കുന്നത്.
tRootC1469263">തീര്‍ത്തും സാധാരണ മത്സ്യത്തൊഴിലാളികളും കയര്‍ തൊഴിലാളികളും കര്‍ഷകരുമൊക്കെയായിരുന്നു ഇവിടത്തെ താമസക്കാര്‍. പുറംലോകവുമായി ബന്ധപ്പെടാന്‍ വള്ളവും ബോട്ടുമല്ലാതെ മറ്റ് ഗതാഗതമാര്‍ഗങ്ങള്‍ അന്യമായ ഇവിടത്തുകാര്‍ തലമുറകളായി താലോലിച്ചിരുന്ന സ്വപ്നമായിരുന്നു ദ്വീപിന് ഒരു പാലം. അതാണ് യാഥാര്‍ഥ്യമായത്.
ഏകദേശം 100 കോടി രൂപ. വേമ്പനാട്ട് കായലിലെ ഏറ്റവും വലിയ ദ്വീപായ പെരുമ്പളത്തെ 12,000ത്തോളം വരുന്ന ജനങ്ങള്ക്ക് ഈ പാലം വലിയ ആശ്വാസമാകും. ആലപ്പുഴ ജില്ലയിലാണെങ്കിലും എറണാകുളം, കോട്ടയം ജില്ലകളുമായി അടുത്ത ബന്ധമുള്ള പ്രദേശമാണ് പെരുമ്പളം. പുതിയ പാലം വരുന്നതോടെ ഈ ജില്ലകളിലേക്കുള്ള യാത്ര സുഗമമാകും.
ആറര കിലോമീറ്റര് നീളവും രണ്ട് കിലോമീറ്റര് വീതിയുമുള്ള പെരുമ്പളം ദ്വീപ് നിവാസികള്ക്ക് ഇതുവരെ വഞ്ചിയും ജങ്കാറുമായിരുന്നു ഏക ആശ്രയം. പാലം യാഥാര്ഥ്യമാകുന്നതോടെ ദ്വീപിന്റെ സാമൂഹിക-സാമ്പത്തിക മേഖലകളില് വലിയ മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ജില്ലയുടെ മറ്റൊരു സ്വപ്ന പദ്ധതിയായ ആലപ്പുഴ- ചങ്ങനാശേരി റോഡും (എസി റോഡ്) നാടിന് സമര്‍പ്പിക്കും.
.jpg)


