'ഇടതുപക്ഷത്തിന് ആശങ്കയില്ല; വികസനപ്രവര്‍ത്തനം തുടരും, നവകേരളം സൃഷ്ടിക്കുമെന്ന് ഇ പി ജയരാജന്‍

SIR polling percentage increased: LDF will continue to rule, says EP Jayarajan

വികസന പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും നവകേരളം സൃഷ്ടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

 നിയമസഭാ തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് ഇടതുപക്ഷത്തിന് ആശങ്കയില്ലെന്ന് മുതിര്‍ന്ന സിപിഐഎം നേതാവ് ഇ പി ജയരാജന്‍. പത്ത് വര്‍ഷം ഏറ്റവും മെച്ചപ്പെട്ട രീതിയില്‍ ഭരണം കാഴ്ച്ചവയ്ക്കാന്‍ സാധിച്ചെന്നും ജനങ്ങളുടെ പ്രശ്നങ്ങള്‍ പരമാവധി പരിഹരിച്ചെന്നും ഇ പി ജയരാജന്‍ പറഞ്ഞു. വികസന പ്രവര്‍ത്തനങ്ങള്‍ ഒരുപാട് നടത്തിയെന്നും അതുകൊണ്ടുതന്നെ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ആശങ്കയില്ലെന്നും ഇ പി ജയരാജന്‍ പറഞ്ഞു. വികസന പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും നവകേരളം സൃഷ്ടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചയെയും അദ്ദേഹം പരിഹസിച്ചു. കോണ്‍ഗ്രസിന്റെ അവസ്ഥ ഇതാണ്. അവര്‍ക്ക് അധികാരം കിട്ടിയാല്‍ എന്തായിരിക്കും കേരളത്തിലെ സ്ഥിതി. അത് മനസിലാക്കിയ കേരള ജനത യുഡിഎഫിന് എതിരായ വോട്ടുചെയ്തു. മുഖ്യമന്ത്രി ആരാണ് എന്നറിയാന്‍ ഇനി അധികം സമയം വേണ്ടല്ലോ'- ഇ പി ജയരാജന്‍ പറഞ്ഞു. 

Tags