നോവായി അവസാനമെടുത്ത ഗ്രൂപ്പ് ഫോട്ടോ, അതില്‍ ആറുപേര്‍ ഇന്നില്ല

valparai

മലപ്പുറം പാറമ്മല്‍ ജി എല്‍ പി സ്‌കൂളിലെ അധ്യാപകരും ജീവനക്കാരും ചിലരുടെ കുടുംബാംഗങ്ങളുമാണ് വാഹനത്തിലുണ്ടായിരുന്നത്.

വാല്‍പ്പാറയിലെ അപകടത്തില്‍ മരിച്ച അധ്യാപകര്‍ സ്‌കൂളില്‍വെച്ച് മറ്റ് ജീവനക്കാരൊത്ത് എടുത്ത ഗ്രൂപ്പ് ഫോട്ടോ നോവായി അവശേഷിക്കുന്നു. 2024-2025 അധ്യായന വഷത്തിന്റെ അവസാനം എടുത്ത ഈ ഫോട്ടോയിലുള്ള ആറുപേര്‍ക്കാണ് അപകടത്തില്‍ ജീവന്‍ നഷ്ടമായത്. പുലാമന്തോള്‍ സ്വദേശിയും പ്രധാനാധ്യാപികയുമായ അജിത, അധ്യപകരായ റംല, സുഹറ, ആശ,മജീദ് എന്നിവരും സ്‌കൂളിലെ ആയ സാജിത, മജീദിന്റെ ഭാര്യ റുഖില, സുഹറയുടെ മകന്‍ ഹിഷാം എന്നീ 9 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.


മലപ്പുറം പാറമ്മല്‍ ജി എല്‍ പി സ്‌കൂളിലെ അധ്യാപകരും ജീവനക്കാരും ചിലരുടെ കുടുംബാംഗങ്ങളുമാണ് വാഹനത്തിലുണ്ടായിരുന്നത്. അവധിക്കാലത്ത് അധ്യാപകര്‍ ഒന്നിച്ചുള്ള വിനോദയാത്രയാണ് ദുരന്തത്തില്‍ കലാശിച്ചത്. 

Tags